ജലവിതരണ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു
താമരശേരി: ജല വിരണ പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡിനു നടുവില്‍ ഗര്‍ത്തം രൂപപ്പെട്ടു. കാരാടി -കുടുക്കിലുമ്മാരം റോഡില്‍ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.
റോഡിന്റെ മധ്യഭാഗത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടുകയായിരുന്നു.വെള്ളം പുറത്തേക്ക് കുത്തി ഒഴുകിയതോടെ മാസങ്ങള്‍ക്കുമുമ്പ് ചെയ്ത ടാറിങ് അടര്‍ന്നു പോയി. ഇതോടെ റോഡില്‍ കുഴി രൂപപ്പെടുകയും ചെയ്തു. നാട്ടുകാര്‍ വിവരമറിയിച്ചതോടെ ഈ ഭാഗത്തേക്കുള്ള പൈപ്പ് അടച്ചാണ് വെള്ളമൊഴുക്ക് തടഞ്ഞത്.ഒന്നര മീറ്റര്‍ വീതിയില്‍ റോഡില്‍ ടാറിങ്ങിന്റെ അടിയില്‍ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്.
വാഹനങ്ങല്‍ അപകടത്തില്‍ പെടുന്നത് ഒഴിവാക്കാന്‍ നാട്ടുകാര്‍ റോഡിലെ കുഴിയില്‍ മുന്നറിയിപ്പായി കൊടി നാട്ടിയിട്ടുണ്ട്.ഇതിനു തൊട്ടടുത്ത് ദേശീയപാതയില്‍ കാരാടി ഗവ:യുപി സ്കൂളിനടുത്തും റോഡില്‍ പൈപ്പ് പൊട്ടികുടിവെള്ളം പരന്നൊഴുകാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. അധികൃതരെ നിരവധി തവണ ഇത് സംബന്ധിച്ച വിവരമറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല . ദേശീയ പാതാ അധികൃതരില്‍ നിന്നും അനുമതി ലഭിക്കാത്തത്കൊണ്ടാണ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിക്കാത്തതെന്ന് കൊടുവള്ളി വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ പറഞ്ഞു.
എന്നാല്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ അശാസ്ത്രീയമായ രീതിയില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നത് കൊണ്ടാണ് മിക്കയിടങ്ങളിലും പൈപ്പുകള്‍ ഇടക്കിടെ പൊട്ടുന്നതെന്നും ഇത് ലക്ഷങ്ങള്ചിലവഴിച്ചുള്ള ടാറിംഗ് വെട്ടിപ്പൊളിക്കേണ്ട ഗതികേടാണുള്ളതെന്നും നിത്യേനെ ഇതിന് അനുമതി നല്കാന് കഴിയില്ലെന്നുമുള്ള നിലപാടിലാണ് ദേശീയപാതാ അധികൃതര്‍ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."