HOME
DETAILS
MAL
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രത്തിനു പെട്രോളും കേരളത്തിന് മദ്യവും
backup
March 22 2020 | 08:03 AM
തിരുവനന്തപുരം : കൊവിഡ് ഭീതിയില്‍ ജനം പായുമ്പോഴും കൊള്ളലാഭം നേടുന്നതിനായി കേന്ദ്രസര്‍ക്കാരും മദ്യവില്‍പന നിയന്തിക്കാതെ സംസ്ഥാന സര്‍ക്കാരും മുന്നോട്ട്. കൊവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ രക്ഷനേടാന്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ -ഡീസല്‍ വില്‍പനയിലൂടെയും സംസ്ഥാന സര്‍ക്കാര്‍ മദ്യത്തിലുടെയും ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. ഇന്ധനവിലയുടെ അന്താരാഷ്ട്ര വിലകുറവിന്റെ ഒരു പൈസ പോലും ജനത്തിന് നല്‍കാതെയാണ് ഒരാഴ്ചയായി എണ്ണകമ്പനികള്‍ മുന്നോട്ട് പോകുന്നത്.
കൊവിഡിനെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ക്കും വിവാഹം ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ മദ്യശാലകള്‍ അടയ്ക്കണമെന്ന വിവിധ മേഖലയില്‍ നിന്നുള്ളവരുടെ ആവശ്യം തള്ളി. \
മദ്യവില്‍പനകേന്ദ്രങ്ങള്‍ പൂട്ടണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്ന് ജനകീയ കര്‍ഫ്യൂ ദിനമായ ഇന്നു മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ മദ്യശാലകള്‍ അടക്കുന്നത്. ഇതിനിടയില്‍ കള്ളുഷാപ്പുകളുടെ ലേലം നടത്തുന്നതിനെതിരെ യുവജനസംഘടനകള്‍ പ്രതിഷേധവുമായി എത്തിയെങ്കിലും ചില ക്രമീകരണങ്ങള്‍ നടത്തികൊണ്ട് കള്ളുഷാപ്പ് ലേലം മാര്‍ച്ച് 24 വരെ തുടരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. മദ്യവില്‍പന അവസാനിപ്പിച്ചാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത തകരുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തിയതിനാല്‍ ബാറുകളും മദ്യവില്‍പനകേന്ദ്രങ്ങളും സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിച്ചു തുറക്കാനാണ് തീരുമാനിച്ചത്. കള്ളുഷാപ്പ് ലേലങ്ങള്‍ എ.സി ഹാളില്‍നിന്ന് മാറ്റി വായുസഞ്ചാരമുള്ള സ്ഥലത്ത് നടത്താനും ഹാള്‍ ഇടവിട്ട് അണുവിമുക്തമാക്കാനുമാണ് ഉദ്യോഗസ്ഥര്‍ക്ക് എക്‌സൈസ് കമ്മിഷണര്‍ നല്‍കിയ നിര്‍ദേശം.
ബാര്‍ ഹോട്ടലുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍, ക്ലബ്ബുകള്‍ എന്നിവയുടെ പ്രവേശന കവാടത്തില്‍ തന്നെ സാനിറ്റൈസര്‍, വെള്ളം, സോപ്പ് തുടങ്ങിയവ അടങ്ങുന്ന കിയോസ്‌കുകള്‍ സ്ഥാപിക്കണമെന്നും ഓരോ മണിക്കൂര്‍ ഇടവിട്ട് അണുവിമുക്തമാക്കണമെന്നുമാണ് നിര്‍ദേശം.
പത്തു രൂപമുതല്‍ 15 രൂപ വരെ പെട്രോളിനും ഡീസലിനും വിലകുറയ്ക്കാനുള്ള സാഹചര്യം നിലനില്‍ക്കെ പൊതുമേഖലാ എണ്ണകമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാകുന്നതിനും കേന്ദ്രസര്‍ക്കാരിലേക്ക് അധികനികുതി ലഭിക്കുന്നതിനുമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. എണ്ണ വില അന്താരാഷ്ട്ര വിപണില്‍ കുറയുമ്പോഴും ഒരാഴ്ചയായി ഒരു പൈസ പോലും കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."