അംഗീകൃത സ്കൂളുകളിലെ വിദ്യാര്‍ഥികളോട് വിവേചനം പാടില്ല: മന്ത്രി
തിരുവനന്തപുരം: സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന മാനേജ്മെന്റ് സ്കൂളുകളിലെ വിദ്യാര്‍ഥികളോടുള്ള വിവേചനം അംഗീകരിക്കാനാകില്ലെന്ന് വനം മന്ത്രി കെ. രാജു പറഞ്ഞു. ഇതിന് വേണ്ടി തുറന്ന ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി പറഞ്ഞു.
കേരള റെക്കഗനൈസ്ഡ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്റെ (കെ.എസ്.ആര്.എം.എ) 46-ാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗം തന്നെയാണ് അംഗീകൃത അണ് എയിഡഡ് വിദ്യാലയങ്ങളും. എല്‍.ഡി.എഫ് സര്‍ക്കാരിന് അംഗീകൃത വിദ്യാലയങ്ങളോട് ശത്രുത മനോഭാവമില്ല.
ചില നയങ്ങളിലും സമീപനങ്ങളിലുമാണ് ചില സമയങ്ങളില്‍ അഭിപ്രായവ്യത്യാസമുള്ളത്. അത് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി പറഞ്ഞു.
കെ.ആര്.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.വി.കെ.ജയകുമാര്‍ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി ഡോ. കെ.കെ ഷാജഹാന്, ട്രഷറര്‍ ഫാ. സോളമന്, വര്‍ക്കിങ് പ്രസിഡന്റ് മുഹമ്മദ് ഹാജി, വൈസ് പ്രസിഡന്റുമാരായ ടി.ബി സത്താര്‍ ഹാജി, പി. കുഞ്ഞിമൊയ്ദ്ദീന് മാസ്റ്റര്‍, സെക്രട്ടറിമാരായ മുഹമ്മദ് പൂലക്കല്‍, ആര്.എം ബഷീര്‍, എന്‍.പി സജീവന്, കെ.ജി ഗിരീഷന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."