വാമനപുരം നദിയിലെ കുടിവെള്ള പദ്ധതികള്‍; ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് മന്ത്രി
തിരുവനന്തപുരം: വാമനപുരം നദിയിലെ കുടിവെള്ള പദ്ധതികള്‍ക്ക് ജലലഭ്യത ഉറപ്പാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ബി. സത്യന്‍ എം.എല്‍.എയുടെ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
വാമനപുരം നദിയില്‍ 'കാരേറ്റു തടയണ' നിര്‍മാണത്തിനു വേണ്ടി നടത്തിയ സ്ഥല പരിശോധനയില്‍ സ്ഥലം തടയണ നിര്‍മാണത്തിന് അനുയോജ്യമല്ല എന്നു കണ്ടെത്തിയിരുന്നു. എന്നാല്‍, വാമനപുരം നദിയിലെ കുടിവെള്ള പദ്ധതികള്‍ക്ക് ജലലഭ്യത ഉറപ്പാക്കുന്നതിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അയിലംകടവിലും വാമനപുരം പാലത്തിനു സമീപം കൂട്ടപ്പാറക്കടവിലും റെഗുലേറ്റര്‍ പണിയുന്നതിന് സ്ഥാനം നിര്‍ണയിക്കലും ഡിസൈനും കെ.ഐ.ഐ.ഡി.സിയെ ഏല്‍പ്പിച്ചു.
അയിലം കടവില്‍ റഗുലേറ്റര്‍ പണിതാല്‍ കൂട്ടപ്പാറക്കടവിലെ റഗുലേറ്ററിന്റെ ഉദ്ദേശ്യവും നിറവേറും എന്ന് കെ.ഐ.ഐ.ഡി.സി അറിയിച്ചു.
എന്നാല്‍, അയിലംകടവിലെ റഗുലേറ്ററിന്റെ സ്ഥാനം നദിയിലെ 90 ഡിഗ്രി വളവിലാണെന്നു കണ്ടതിനാല്‍ പുതിയ സ്ഥാനം നിര്‍ണയിക്കുന്നതിന് സൈറ്റ് ഓഫിസര്‍മാര്‍ ഐ.ഡി.ആര്‍.ബി ഓഫിസര്‍മാരുമായി കഴിഞ്ഞ നവംബര്‍ 28ന് സംയുക്ത പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."