ജില്ലയില്‍ കാര്‍ഷിക വികസനത്തിന് സ്ത്രീശാക്തീകരണം
കൊല്ലം:യന്ത്രവല്‍കൃത നെല്‍കൃഷി സമ്പ്രദായങ്ങള്‍ സ്ത്രീകളെ പരിശീലിപ്പിച്ച് ലേബര്‍ ബാങ്കുകള്‍ സൃഷ്ടിച്ച് കാര്‍ഷികമേഖലയെ പുനരുദ്ധരിക്കാന്‍ നടപ്പാക്കുന്ന മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പഞ്ചായത്ത് അധ്യക്ഷന്മാര്ക്കും, കൃഷി ഓഫിസര്‍മാര്‍ക്കും, ഗ്രാമസേവകര്ക്കുമായി ശില്പശാല നടത്തി. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. എം.കെ.എസ്.പി സി.ഇ.ഒ ഡോ. സനല്‍കുമാര്‍ അധ്യക്ഷനായി. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ എ. ലാസര്‍, ഗ്രീന്‍ ആര്‍മി ചെയര്മാന് അനൂപ് കിഷോര്‍, മൈത്രി ഡയറക്ടര്‍ വിനോദ്കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 40 ദിവസമെങ്കിലും തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കെടുത്ത 18നും 50നും ഇടയില്‍ പ്രായമുളള വനിതകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. കാര്‍ഷിക യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും തെങ്ങുക്കയറ്റത്തിനും ട്രാക്ടര്‍ ഓടിക്കുന്നതിനുമാണ് പരിശീലനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."