ഒഴിവ് ദിനങ്ങളില്ലാത്ത കിനാവുകള്‍
കോളനിവിരുദ്ധ പ്രമേയം ആവിഷ്‌കരിച്ച കൃതികള്‍ ലോകസാഹിത്യത്തില്‍ ഏറെയുണ്ട്. കൊളോനിയല്‍ രാഷ്ടീയത്തോടും സംസ്‌കാരത്തോടുമുള്ള വിയോജിപ്പുകള്‍ ആവിഷ്‌കരിക്കുകയും അവയ്‌ക്കെതിരേ പൊരുതുന്നവര്‍ക്ക് ഊര്‍ജം പകരുകയും ചെയ്യുന്ന അത്തരം കൃതികള്‍ കോളനി വിരുദ്ധ സാഹിത്യം (അിശേ ഇീഹീിശമഹ ഘശലേൃമൗേൃല) എന്നോ പ്രതിരോധ സാഹിത്യം(ഞലശെേെമിരല ഘശലേൃമൗേൃല) എന്നോ വിളിക്കപ്പെടുന്നു. 1948ല്‍ ഇസ്രാഈലിന്റെ പിറവിയോടെ പ്രതിരോധ സാഹിത്യം('അദബുല്‍ മുഖാവമ' എന്ന് അറബിയില്‍) അറബിസാഹിത്യത്തില്‍ ശക്തിയാര്‍ജിച്ച ഒരു പ്രസ്ഥാനമായി മാറുന്നത് കാണാനാകും. ചോരയില്‍ കുളിച്ച് ഒരു ജനത സ്വന്തം ദേശത്ത് അന്യരെപ്പോലെ രാപ്പാര്‍ക്കുന്നതും ആട്ടിയകറ്റപ്പെടുന്നതുമെല്ലാം ആവിഷ്‌കരിച്ച കവിതകളും നോവലുകളും സിനിമകളും ലോക സാഹിത്യരംഗത്തെ മികച്ച സൃഷ്ടികളായി വാഴ്ത്തപ്പെട്ടു. ഭാവനയുടെയും ചിത്രീകരണങ്ങളുടെയും വഴക്കങ്ങള്‍ക്കപ്പുറം കണ്‍മുന്‍പിലെ അനുഭവങ്ങളിലെ തീക്ഷ്ണത വായനക്കാരുടെ അടുത്തുവന്ന് നിരന്തരം അസ്വസ്ഥപ്പെടുത്തി. അത്തരം ഫലസ്തീന്‍ ആവിഷ്‌കൃത കൃതികളില്‍ ശ്രദ്ധേയമായ ഒന്നായി രേഖപ്പെടുത്തേണ്ടതാണ് പി.കെ പാറക്കടവിന്റെ 'ഇടിമിന്നലുകളുടെ പ്രണയം' എന്ന നോവല്‍.
പാറക്കടവിന്റെ എഴുത്തിന്റെ പൊതുരീതി പോലെത്തന്നെ ഈ നോവലും നീളമില്ലാത്ത ഒരു കുറിപ്പാണ്. എന്നാല്‍ കാഴ്ചയിലെ വലുപ്പത്തിനപ്പുറം പ്രമേയത്തിന്റെ തീക്ഷ്ണത കൊണ്ടും പ്രാധാന്യം കൊണ്ടും വലിയ ആഴം തന്നെയുണ്ട് ഈ കൃതിക്ക്. വേവുന്ന ഫലസ്തീന്‍ കാലങ്ങളായി സ്വന്തം പ്രശ്‌നം പോലെ കൊണ്ടു നടക്കുകയും പരിഹാരത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്ന മലയാളികള്‍ക്കു ഹൃദയം കൊണ്ടേ ഇതിലെ ഓരോ വരിയും വായിക്കാനാകൂ. നായിക അലാമിയയുടെയും നായകന്‍ ഫര്‍നാസിന്റെയും സംഭാഷണത്തിലൂടെ വികസിക്കുന്ന നോവലില്‍ പലപ്പോഴായി മുറിഞ്ഞുവരുന്ന കവിതകള്‍ ഭീതിപ്പെടുത്തുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് ഇതില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. കൊളോനിയലിസത്തിന്റെ കടന്നുകയറ്റത്തില്‍ എക്കാലവും ദുരിതമനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ സ്ത്രീകളും കുട്ടികളുമാണ്. ലോക യുദ്ധങ്ങളുടെയും വര്‍ത്തമാന സംഘര്‍ഷങ്ങളുടെയും ചിത്രം നമ്മുടെ മുന്‍പിലുണ്ട്. കൊളോനിയലിസത്തിന്റെ ഇരകളെ തന്നെ പ്രതിരോധത്തിന്റെ ആത്മാവിഷ്‌കാരങ്ങളാക്കുന്ന രീതിയാണ് നോവലിസ്റ്റ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. നോവലിലെ രണ്ടു ചാവേറുകളും പെണ്‍കുട്ടികളാണ്; വെള്ളപാന്റ്‌സും ചുവന്ന ഷര്‍ട്ടും ധരിച്ച സുന്ദരിയായ ഇബ്തിഹാം ഹെര്‍ബ് എന്ന വിദ്യാര്‍ഥിനിയും ആയത് അല്‍ അഖ്‌റാസ് എന്ന പതിനാറുകാരിയും. ശത്രുക്കള്‍ക്കിടയിലേക്ക് മനുഷ്യബോംബുകളായി ഇടിച്ചുകയറി സ്വയം ചിതറി ഒടുങ്ങുന്നവരുടെ പ്രത്യയശാസ്ത്രം ചര്‍ച്ചചെയ്യുന്ന ലോകപരിസരത്ത് അതിന്റെ വിവിധ തലങ്ങള്‍ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവരും രക്തസാക്ഷികളാണ് എന്നു വിളിച്ചു പറയാനാണ് പോരാട്ടങ്ങളെ നിരന്തരം സ്വീകരിക്കുന്നവര്‍ക്കു താല്‍പര്യം.
ഇസ്രാഈല്‍ സൈന്യം കൊന്നുതള്ളിയവരുടെ മയ്യിത്തുകള്‍ കൊണ്ടുപോകുന്ന ജനക്കൂട്ടം ഒരു പ്രതിഷേധ സമര സേനയായി രൂപാന്തരപ്പെടുന്നത് കാണാറുണ്ട്. തക്ബീര്‍ വിളിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയും നടന്നുനീങ്ങുന്ന ജനക്കൂട്ടം സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ ഒരു പ്രതീകമാണ്. അത്തരം ഒരു ജനക്കൂട്ടത്തിന്റെ കൈകളിലൂടെ ഒഴുകിയാണ് നോവലിലെ കഥാപാത്രം ഫര്‍നാസ് സ്വര്‍ഗത്തിലേക്കു യാത്രയാകുന്നത്. സ്ത്രീകളടക്കം രോഷത്തോടെ 'പോരാട്ടം ഒടുങ്ങുകയില്ല' എന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ട്. ഇസ്രാഈല്‍ പട്ടാളക്കാരനെ തടഞ്ഞുകൊണ്ട് 'എടാ പന്നിയുടെ മകനെ എന്റെ മോനെ തൊട്ടുപോകരുത് 'എന്ന് വിളിച്ചുപറയുന്ന സ്ത്രീകളെയും നോവലില്‍ മറ്റൊരിടത്തു കാണാം. ലോകവിമോചന സമര ചരിത്രത്തില്‍ പല നിലയില്‍ അടയാളപ്പെടുത്തപ്പെട്ട സ്ത്രീപോരാളികളുടെ കൂടെത്തന്നെയാണ് ഫലസ്തീന്‍ സ്ത്രീകളുടെ സ്ഥാനം.
മരിച്ചുപോയ ഫര്‍നാസിന്റെയടുത്ത് എത്താന്‍ കൊതിച്ചിരിക്കുന്ന പെണ്‍കുട്ടിയാണ് അലാമിയ. ഒടുവില്‍ അവള്‍ അവന്റെയടുത്ത് എത്തുകയും ചെയ്യുന്നു. അവിടെ അവരുടെ പ്രിയപ്പെട്ട അബൂഅമ്മാര്‍, യാസര്‍ അറഫാത്തുണ്ട്. അറഫാത്തിനോടൊപ്പം ഒരു വൃദ്ധന്‍ തൊണ്ണകാട്ടി ചിരിക്കുന്നു. അത് ഗാന്ധിജിയാണ്. 'ഇന്ത്യക്കാര്‍ക്ക് ഇന്ത്യ എന്ന പോലെ ഫലസ്തീന്‍കാര്‍ക്ക് ഫലസ്തീന്‍ അവരുടെ ജന്മാവകാശമാണ് 'എന്നു പറഞ്ഞ ഗാന്ധിജി. നോവലില്‍ പലയിടങ്ങളിലായി കാണുന്ന ഒരു വാക്കാണ് കിനാവ്. ജന്മനാട് കിനാവില്‍ മാത്രം ഭൂപടം വരയ്ക്കുന്ന ഒരു ജനതയുടെ ജീവിതനൈരന്തര്യത്തില്‍ പറിച്ചുമാറ്റാനാകാത്ത ഒരു വാക്കായതു കൊണ്ടാകണം അത് അങ്ങനെ ആവര്‍ത്തിക്കുന്നത്.
ഭാഗ്യനാഥന്റെ ചിത്രീകരണം നോവലിന്റെ തീവ്രത ഉള്‍കൊണ്ടു തന്നെ വിരചിതമായവയാണ്. ലോകസിനിമയിലും സാഹിത്യത്തിലും ഫലസ്തീന്‍ എങ്ങനെ നിലകൊള്ളുന്നു എന്ന് അന്വേഷിക്കുന്ന വി.എ കബീറിന്റെ ലേഖനം അനുബന്ധമായി നല്‍കിയത് നോവലിന്റെ സ്ഥാനം മനസിലാക്കാന്‍ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
Kerala
• a month agoഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.
uae
• a month agoഎറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്
Kerala
• a month agoവര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ
National
• a month agoമറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ
Saudi-arabia
• a month agoതൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു
Kerala
• a month agoമാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍
Kuwait
• a month agoമണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി
National
• a month agoപറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
latest
• a month agoജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി
uae
• a month agoഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത് ബെന്‍&ജെറി ഐസ്ക്രീം
International
• a month agoഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു
National
• a month agoകോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു
Kerala
• a month ago'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍
International
• a month agoഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം
ഇന്നലെ ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന് 110 രൂപ കുറഞ്ഞ് 75,650 രൂപയിലെത്തിയതോടെയാണ് ഈ മാറ്റമുണ്ടായത്.