HOME
DETAILS

പ്രവാസികളിൽ ഹർത്താൽ പ്രതീതി ജനിപ്പിച്ചു ജിദ്ദയിലെ മലയാളി സംഗമ കേന്ദ്രം ഷറഫിയ്യ

  
backup
March 22 2020 | 15:03 PM

jiddah-today

    ജിദ്ദ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി സഊദി സർക്കാർ കർശനമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സഊദിയിലെ നിരത്തുകൾ ഒഴിഞ്ഞു. ഭക്ഷണ സാധനങ്ങൾ ലഭിക്കുന്ന കടകളും മരുന്ന് കടകളും ഒഴികെ മറ്റെല്ലാം അടച്ചിട്ടിരിക്കുകയാണ്. ജന നിബിഡമാവാറുള്ള മാളുകളും സൂഖുകളും എല്ലാം ഒഴിഞ്ഞു കിടക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫിസുകളും അവധിയായതിനാൽ റോഡിൽ വാഹനങ്ങൾ നാമമാത്രം. മൊത്തത്തിൽ ഇപ്പോൾ നാട്ടിലെ ഒരു ഹർത്താൽ പ്രതീതിയാണ് ഇവിടെ അനുഭവപ്പെടുന്നത്. ജിദ്ദയിൽ മലയാളികളുടെ സംഗമ കേന്ദ്രമായ ഷറഫിയ്യയും പൂർണ്ണമായി അടഞ്ഞു കിടക്കുകയാണ്. വാരാന്ത്യങ്ങളിൽ ജനനിബിഡമാവാറുള്ള ഷറഫിയ്യ ഇപ്പോൾ ശോകമൂകമാണ്. വിശേഷങ്ങൾ പങ്കു വെക്കാനും സൗഹൃദങ്ങൾ പുതുക്കാനും നാടൻ ഭക്ഷണം കഴിക്കാനും എല്ലാ ആഴ്ചയിലും ഷറഫിയ്യ സന്ദർശിക്കുന്ന നിരവധി മലയാളികൾ ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ഉണ്ട്. വാരാന്ത്യങ്ങളിൽ ഷറഫിയ്യയിൽ വന്ന് നിൽക്കൽ എന്നത് മലയാളികളുടെ വർഷങ്ങളായുള്ള ഒരു ശീലമാണ്.
     എന്നാൽ ഇപ്പോൾ ഷറഫിയ്യയിൽ ജനങ്ങൾ കൂട്ടം കുടി നിന്നിരുന്ന സ്ഥലങ്ങളെല്ലാം വിജനമാണ്. മലയാളികൾ ജോലി ചെയ്യുന്ന കച്ചവട , സേവന സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടക്കുന്നു. ബൂഫിയകളും റെസ്റ്റോറന്റുകളും ഭക്ഷണം പാർസലായി മാത്രം നൽകുന്നുണ്ടെങ്കിലും കച്ചവടം പേരിനു മാത്രം. ഇത് സാമ്പത്തികമായി മലയാളി പ്രവാസികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പലർക്കും ജോലി നഷ്ടപ്പെടാനും ശമ്പളം വെട്ടിക്കുറക്കാനും ഇത് കാരണമായേക്കുമെന്നും കരുതുന്നു. പുതിയ സംഭവ വികാസങ്ങൾ കേരളത്തിലെ നിരവധി കുടുംബങ്ങളെയാണ് ആശങ്കയിലാക്കുന്നത്.
കേരളത്തിലെ മിക്കവാറും എല്ലാ മത- രാഷ്ട്രീയ - സാമൂഹ്യ സംഘടനകളുടെയും ജിദ്ദയിലെ ഓഫിസുകൾ പ്രവർത്തിക്കുന്നത് ഷറഫിയ്യയിൽ ആണ്. ഇവയുടെ കീഴിൽ വാരാന്ത്യങ്ങളിൽ യോഗങ്ങളും ക്‌ളാസ്സുകളും പൊതു പരിപാടികളും നടക്കാറുണ്ട്. എല്ലാ ആഴ്ചകളിലും പൊതു പരിപാടികൾ നടക്കാറുള്ള ഷറഫിയ്യയിലെ ഇമ്പാല ഗാർഡൻ നാട്ടിൽ നടക്കുന്ന പൊതു പരിപാടികളുടെ ഒരു പരിച്ഛേദം തന്നെയാണ്. എന്നാൽ കൊറോണ വൈറസ് ഭീതി കാരണം എല്ലാ സംഘടനകളും മീറ്റിങ്ങുകളും പൊതു പരിപാടികളും തല്ക്കാലം നിർത്തി വെച്ചിരിക്കുകയാണ്. കേരളത്തിൽ ഹർത്താലുകളും കടയടപ്പുമെല്ലാം ഇടയ്ക്കിടെ ഉണ്ടാവാറുണ്ടെകിലും പ്രവാസികൾക്ക് ഇത്തരം ഒരനുഭവം ഇതാദ്യമാണ്. ആയതിനാൽ ഇപ്പോൾ അടഞ്ഞു കിടക്കുന്ന ഷറഫിയ്യയിൽ വരുന്ന മലയാളിയുടെ മനസ്സിൽ ഓടിയെത്തുന്നത് കേരളത്തിലെ ഹർത്താൽ ഓർമ്മകളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago