HOME
DETAILS
MAL
ഖത്തറില്‍ ചില മേഖലകളിലെ റസ്റ്റോറന്റുകളും കഫേകളും പൂട്ടി
backup
March 22 2020 | 15:03 PM
ദോഹ:രാജ്യത്തെ ചില മേഖലകളിലെ എല്ലാ റസ്റ്റോറന്റുകളും കഫേകളും ഭക്ഷ്യ ഔട്ട്ലെറ്റുകളും താല്‍ക്കാലികമായി അടച്ചു. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്പോര്‍ട്സ് ക്ലബ്ബുകള്‍, ലുസൈല്‍ സിറ്റി കോര്‍ണീഷ്, ദോഹ കോര്‍ണീഷ്, അല്‍ഖോര്‍ കോര്‍ണീഷ്, ആസ്പയര് പാര്‍ക്ക് എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളും മൊബൈല്‍ ഷോപ്പുകളും താല്‍ക്കാലികമായി അടക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. തീരുമാനം ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലായി. കൊറോണ വൈറസിന്റെ(കോവിഡ് 19) വ്യാപനം പരിമിതപ്പെടുത്താന്‍ ഖത്തര്‍ സ്വീകരിച്ച പ്രതിരോധ, മുന്‍കരുതല്‍ നടപടികളുടെ പശ്ചാത്തലത്തില്‍ എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഈ തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."