ഒമാനില്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ: നിയന്ത്രണം കടുപ്പിച്ചു, മണി എക്‌സ്‌ചേഞ്ചുകള്‍ അടച്ചിടും
മസ്‌കറ്റ്: ഒമാനില്‍ മൂന്ന് പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജി.സി.സി രാജ്യത്ത് നിന്ന് മടങ്ങിയെത്തിയ രോഗികളായ ബന്ധുക്കളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് മൂന്ന് പേര്‍ കൊവിഡ് ബാധിതരായത്. സമ്പര്‍ക്കത്തിലൂടെ ഇതുവരെ 8 പേര്‍ക്ക് രോഗം പകര്‍ന്നു. ഇതോടെ ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 55 ആയി. 17 പേര്‍ രോഗം വിമുക്തി നേടി.
കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സുപ്രീം കമ്മറ്റി കൂടുതല്‍ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചു.തീരുമാനങ്ങള്‍ മാര്‍ച്ച് 23 മുതല്‍ പ്രാബല്യത്തില്‍ വരും.
എല്ലാ മണി എക്‌സ്‌ചേഞ്ച് യൂണിറ്റുകളും അടയ്ക്കുക.സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം കുറക്കുക, അത് മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റ 30 ശതമാനത്തില്‍ കുറയാതിരിക്കുക. ബാക്കിയുള്ളവര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്ന അതോറിറ്റി നിര്‍ണ്ണയിക്കുന്ന പ്രകാരം ഓണ്‍ലൈനില്‍ ജോലി ചെയ്യുക.
എല്ലാ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലും കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ അടയ്ക്കുക, കഴിയുന്നത്ര ഇലക്ട്രോണിക് സേവനങ്ങള്‍ ഉപയോഗിക്കുക. എല്ലാത്തരം പത്രങ്ങളുടെയും മാസികകളുടെയും മറ്റ് പ്രസിദ്ധീകരണങ്ങളുടെയും അച്ചടി, വിതരണം, വില്‍പ്പന എന്നിവ നിര്‍ത്തി വെക്കുക, ഒമാന് പുറത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ വില്‍പ്പനയും വിതരണവും തടയുക.
സ്വകാര്യമേഖലയിലെ തൊഴിലാളികളും റിമോട്ട് വര്‍ക്ക് സംവിധാനം ഉപയോഗപ്പെടുത്തുക.തൊഴിലിടങ്ങളില്‍ ജീവനക്കാരുടെ എണ്ണം കുറക്കുക, ജോലിസ്ഥലത്തെ ജീവനക്കാരുടെ ഒത്തുചേരലുകള്‍ കുറയ്ക്കുന്നതിന് ഉചിതമായ സംവിധാനം ഒരുക്കുക. പണമിടപാട് പരിമിതപ്പെടുത്താന്‍ വ്യാപാരികളും വാണിജ്യസ്ഥാപനങ്ങളും ഉപഭോക്താവും തയ്യാറാവുക, കൂടാതെ നോട്ടുകള്‍ സാംക്രമിക രോഗങ്ങളുടെ കാരിയറായതിനാല്‍ ബദലായി ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം ഉപയോഗപ്പെടുത്തണം.
പൊതു സ്ഥലങ്ങളില്‍ എല്ലാത്തരം ഒത്തുചേരലുകളും ഒഴിവാക്കുക നിയമലംഘകര്‍ക്കെതിരെ ഉചിതമായ നടപടികള്‍ കൈക്കൊള്ളുന്നതാണ്. പൊതുതാല്‍പര്യത്തിനായുള്ള ഈ തീരുമാനങ്ങളും ശുപാര്‍ശകളും കര്‍ശനമായി പാലിക്കണമെന്ന് സുപ്രിം കമ്മറ്റി രാജ്യത്തെ എല്ലാ ജനങ്ങളോടും ആഹ്വാനം ചെയ്തു.
കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍, സിവില്‍ സ്റ്റാറ്റസ്, പാസ്‌പോര്‍ട്ടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കുന്നതായി റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."