സ്ത്രീ സുരക്ഷാ സന്ദേശവുമായി വനിതാ ദിനാചരണം
കല്‍പ്പറ്റ: അന്താരാഷ്ട്ര വനിതാ ദിനാചരണം ജില്ലയിലും വിപുലമായി ആഘോഷിച്ചു. വയനാടിന്റെ മുക്കിലും മൂലയിലും വനിതാദിനാചരണ പരിപാടികള്‍ അരങ്ങേറി. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെല്ലാം വനിതാദിനാചരണം വിപുലമായി ആഘോഷിച്ചു. വര്‍ത്തമാന കാലത്ത് സ്ത്രീകള്‍ക്കെതിരേ ഉണ്ടാകുന്ന ആക്രമണങ്ങള്‍ സാക്ഷര കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് വിവിധ മേഖലകളില്‍ നടന്ന ദിനാചരണ പരിപാടികള്‍ അഭിപ്രായപ്പെട്ടു.
കല്‍പ്പറ്റ: സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര വനിതാദിനാചരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ സമീപകാല വാര്‍ത്തകള്‍ കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. തെറ്റിന് ജാതി-മത വ്യത്യാസമില്ല. തെറ്റിനെ തെറ്റായിത്തന്നെ കാണണം. ഓരോരുത്തരും ധാര്‍മികത പുലര്‍ത്തിയാല്‍ സാമൂഹ്യ സുസ്ഥിതി കൈവരിക്കാനും നിലനിര്‍ത്താനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉമൈബാ മൊയ്തീന്‍കുട്ടി അധ്യക്ഷയായി.
സാമൂഹ്യനീതി സീനിയര്‍ സൂപ്രണ്ട് കരീം, മുപ്പൈനാട് പഞ്ചായത്തംഗം കെ വിജയന്‍, ശ്രീജ സംസാരിച്ചു.
മാനന്തവാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ വനിതാ റാലിയും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. മാനന്തവാടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രദീപശശി വ്യാപാര ഭവനില്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. വനിതാ വിങ് ജില്ലാ പ്രസിഡന്റ് ഷൈലജ ഹരിദാസ് അധ്യക്ഷയായി. ചടങ്ങില്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഷജ്‌ന കരീം, ഹില്‍ ബ്ലുംസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്വീറ്റ ജോര്‍ജ് എന്നിവരെ ആദരിച്ചു. ടൗണില്‍ നടത്തിയ വനിതാ റാലിയില്‍ ജില്ലയിലെ വിവിധ യൂനിറ്റുകളിലെ വനിതകള്‍ പങ്കെടുത്തു.
ജില്ലാ സാരഥികളായ ശ്രീജ ശിവദാസ്, സിജിത്ത് ജയപ്രകാശ്, ലൗലി തോമസ്, പ്രീതി, ബിന്ദു രത്‌നന്‍, ലൈല, വിലാസിനി, അനിത, ഷൈല ജോയി രാജി സന്തോഷ്, ഗീതാമണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ കെ. ഉസ്മാന്‍, പി.വി മഹേഷ്, എന്‍.വി അനില്‍കുമാര്‍, നന്ദിനി വേണുഗോപാല്‍, രാജമ്മ എന്നിവര്‍ സംസാരിച്ചു. മാര്‍ഗരറ്റ് തോമസ് ക്ലാസെടുത്തു.
മുട്ടില്‍: സ്ത്രീകള്‍ക്കു സുരക്ഷാ വലയമൊരുക്കി മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളജ് എം.എസ്.എഫ് യൂനിറ്റ് കമ്മിറ്റിയുടെ വനിതാ ദിനാചരണം. കാംപസിലെ പെണ്‍കുട്ടികള്‍ കൈകള്‍ കോര്‍ത്ത് പിടിച്ചു ഒരുക്കിയ സുരക്ഷാവലയം കോളജ് ചെയര്‍മാന്‍ റിയാസ് പപ്ലശ്ശേരി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് സാജിദ് ചുണ്ടേല്‍ അധ്യക്ഷനായി. റിയ സ്‌കറിയ, നിയാസ് മടക്കിമല, അജ്മല്‍ കമ്പളക്കാട്, തന്‍സീറ മാനന്തവാടി, പി.സി മുനീബ്, ഷനൂപ് പരിയാരം, അംജദ് പരിയാരം, നജീറ മില്ലുമുക്ക്, ശ്രീലക്ഷ്മി പുത്തൂര്‍വയല്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഷ്‌കര്‍ ബത്തേരി സ്വാഗതവും മാലിക് മാനന്തവാടി നന്ദിയും പറഞ്ഞു.
കല്‍പ്പറ്റ: വനിതാ ദിനാചരണത്തിന്റെ ഭാഗമായി വയനാട് ജോയിന്റ് കൗണ്‍സില്‍ വനിതാ കമ്മിറ്റി കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ വനിതാ ഐക്യമാല സംഘടിപ്പിച്ചു. ദേശീയ മഹിളാ ഫെഡറേഷന്‍ ദേശീയ കൗണ്‍സില്‍ അംഗം വിമല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവനും ജീവിതവും അരക്ഷിതാവസ്ഥയിലും അപകടത്തിലുമാകയാല്‍ മതിയായ സംരക്ഷണം നല്‍കാന്‍ ഭരണകൂടം തയാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് എ. റോസ്‌ലിന്‍ അധ്യക്ഷയായി. പരിപാടിയില്‍ ആര്‍. സിന്ധു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി വി.വി ആന്റണി, ജില്ലാ പ്രസിഡന്റ് എം.കെ രാമകൃഷ്ണന്‍, മഹിതാമൂര്‍ത്തി, സി. ചന്ദ്രിക എന്നിവര്‍ സംസാരിച്ചു. പുഷ്പ സ്വാഗതവും സി. ലതിക നന്ദിയും പറഞ്ഞു.
മാനന്തവാടി: ശ്രേയസ് മാനന്തവാടി മേഖല വനിതാ ദിന റാലിയും സ്ത്രീ സുരക്ഷാ വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമന്‍ ഉദ്ഘാടനം ചെയ്തു. ഫാ.ലൂക്കോസ് പള്ളി പടിഞ്ഞാറ്റേല്‍ അധ്യക്ഷനായി. നഗരസഭാ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യന്‍, ഫാ. തോമസ് ക്രിസ്തു മന്ദിരം, അശോകന്‍ കൊയിലേരി, പ്രമീള വിജയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."