ചിറ്റൂര്‍ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും
ചിറ്റൂര്‍: താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ചിറ്റൂര്‍ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും രോഗികള്‍ക്ക് കൂടുതല്‍ സൗഹാര്‍ദപരമായ അന്തരീക്ഷം ഒരുക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ചിറ്റൂര്‍-തത്തമംഗലം നഗരസഭാ സെക്രട്ടറി, ആശുപത്രി സൂപ്രണ്ട് എന്നിവരോട് ആവശ്യപ്പെടും. ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകള്‍ക്ക് മുലയൂട്ടന്നതിന് മുറി അനുവദിക്കുക, മൂത്രപ്പുര പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുക എന്നീ വിഷയങ്ങളില്‍ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അധികൃതരും തഹസില്‍ദാരും അറിയിച്ചു.
മുതലമട പഞ്ചായത്ത് 10-ാം വാര്‍ഡിലെ മാമരത്ത് കോളനിയില്‍ എസ്.സി-എസ്.ടി-ഒ.ബി.സി വിഭാഗങ്ങള്‍ ഉപയോഗിച്ചിരുന്ന ശ്മശാനം സ്വകാര്യവ്യക്തി കൈയേറി വഴി തടസപെടുത്തുനെന്ന പരാതിയില്‍ സ്ഥലം എം.എല്‍.എയും തഹസില്‍ദാരും സ്ഥലം പരിശോധിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ദുരിതാശ്വാസ സഹായമായി ലഭിച്ച നാലുലക്ഷം പ്രളയബാധിതരായ 16 പേര്‍ക്ക് കെ. ബാബു എം.എല്‍.എ വികസന സമിതി യോഗത്തില്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."