കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തണം: എം.ഐ ഷാനവാസ് എം.പി
കല്‍പ്പറ്റ: ജില്ലയുടെ പുരോഗതിക്കായി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എം.ഐ ഷാനവാസ് എം.പി പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുന്ന വകുപ്പുകളുടെ പദ്ധതി പുരോഗതി അവലോകനം ചെയ്യുന്ന ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയായ 'ദിശ'യില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ആരോഗ്യദൗത്യം, എസ്.എസ്.എ, സ്വച്ഛ്ഭാരത് മിഷന് തുടങ്ങിയ പദ്ധതികളെല്ലാം സമയബന്ധിതമായി നടപ്പാക്കണം. ഏറ്റെടുത്ത പ്രവൃത്തി പൂര്‍ത്തിയാക്കാതെ പാതിവഴിയിലുപേക്ഷിക്കുന്ന കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് മാനേജര്‍ പി.ജി വിജയകുമാര്‍, ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."