അവധി ദിനങ്ങളില്‍ സ്വകാര്യ ബസുകളുടെ ട്രിപ്പ് മുടക്കം യാത്രക്കാരെ ദുരിത്തിലാക്കുന്നു
കോട്ടായി: അവധി ദിനങ്ങളിലും ഞായറാഴ്ചകളിലും സ്വകാര്യ ബസുകളുടെ ട്രിപ്പ് മുടക്കം യാത്രക്കാരെ ദുരിത്തിലാക്കുന്നു. ഞായറാഴ്ചയ്ക്കു പുറമെ ആഘോഷനാളുകളിലും ഗ്രാമീണ മേഖലയില്‍ മിക്ക ബസുകളും സര്‍വിസ് നടത്താറില്ല. ഇത്തരത്തില്‍ അനധികൃത ട്രിപ്പുമുടക്കം യാത്രക്കാരെ കുറച്ചൊന്നുമല്ല വലക്കുന്നത്.
പൂടൂര്‍-തച്ചങ്കാട്, കോട്ടായി-പെരുങ്ങോട്ടുകുറുശ്ശി, കുഴല്‍മന്ദം-കുത്തനൂര്‍, കമ്പ-വള്ളിക്കോ#ോട്, പറളി-തലപ്പൊറ്റ എന്നീ റൂട്ടുകളിലാണ് അവധി ദിനങ്ങളിലും ഞായറാഴ്ചകളിലും സ്വകാര്യ ബസുകളുടെ സര്‍വിസ് കുറയുന്നത്. ഞായറാഴ്ചകളില്‍ കല്ല്യാണത്തിനും മറ്റും പോകുന്ന വാഹനങ്ങള്‍ തിരിച്ചുവന്നാലും പിന്നെ ഓടാറില്ല. ഇതിനു പുറമെ രാഷട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്കും ജാഥകള്‍ക്കും പോകുന്ന ഓട്ടവും വേറെയാണ്.
രാവിലെ മുതല്‍ വൈകിട്ടുവരെ ഓടിയാല്‍ കിട്ടുന്ന കളക്ഷനേകാളും കൂടുതല്‍ കിട്ടുന്നതും കുറഞ്ഞ സമയത്തെ ഓട്ടവും ഇന്ധനഅളവില്‍ കുറവു വരുന്നതുമാണ് സ്വകാര്യ ബസുകളെ ഇത്തരം ഓട്ടത്തിനു പ്രേരിപ്പുക്കുന്നത്. സ്വകാര്യ ബസുകള്‍ ഇത്തരം ട്രിപ്പുകള്‍ നടത്തുന്നതു വഴി സ്വകാര്യ ട്രാവല്‍സ് കമ്പനികള്‍ക്കു വന്‍നഷ്ടമാണുണ്ടാക്കുന്നത്.
ട്രാവല്‍സ് ബസുകള്‍ വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ വാടകയാണ് സര്‍വിസ് ബസുകള്‍ വാങ്ങുന്നതെന്നതിനാലാണ് ആളുകള്‍ കല്ല്യാണത്തിനും മറ്റും ടൂറിസ്റ്റു ബസുകള്‍ പിടിക്കുന്നതിനു പകരം സ്വകാര്യ ബസുകള്‍ പിടിക്കുന്നത്.
കല്ല്യാണത്തിനും സമ്മേളനത്തിനും മറ്റും ഓടണമെങ്കില്‍ സ്വകാര്യ ബസുകള്‍ക്ക് സ്‌പെഷ്യല്‍ പെര്‍മിറ്റെടുക്കണമെന്നിരിക്കെ മിക്കബസുകളും ഉദ്ദ്യേഗസ്ഥ സ്വാധീനത്തിലാണ് ട്രിപ്പുകള്‍ നടത്തുന്നത്. ഇതുകാരണം ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗ്രാമീണ ജനതകള്‍ നഗരത്തിലെത്തുന്നതിനും തിരിച്ചും ഓട്ടോറിക്ഷ ആശ്രയിക്കുന്നു. ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും ഗ്രാമീണ മേഖലയില്‍ ഓട്ടോറിക്ഷകളുടെ അഭാവംമൂലം മണിക്കൂറുകളോളം കാത്തിരിക്കേണ്ട ഗതിക്കേടിലുമാണ്.
പെരുങ്ങോട്ടുകുറിശ്ശി- കോട്ടായി ഭാഗത്തേയ്ക്ക് 8.55നാണ് ലാസ്റ്റ് ബസ്. തച്ചങ്കാട്ടെയ്ക്കാകട്ടെ 7.50നുള്ള ബസ് ഞായറാഴ്ചകളില്‍ ഓടാറില്ല. 8.20നുള്ള ബസുംകൂടിയില്ലെങ്കില്‍ യാത്രക്കാര്‍ ഓട്ടോറിക്ഷയെ ആശ്രയിക്കണം.
ഇത്തരം അനധികൃത ട്രിപ്പുമുടക്കലിനെപ്പറ്റി യാത്രക്കാര്‍ ചോദിച്ചാല്‍ തന്നെ ജീവനക്കാരുടെ മറുപടി പലതരത്തിലാവും. ഇന്ധന വിലയുടെയും റൂട്ടുകളിലെ ഇത്തരം പ്രശ്‌നങ്ങള്‍ മൂലമുള്ള മിന്നല്‍ പണിമുടക്കിന്റെയും പുറമെയാണ് അവധിദിനങ്ങളിലെ സ്വകാര്യ ബസുകളുടെ ഇത്രം അനധികൃത ട്രിപ്പുമുടക്കലുകള്‍. യാത്രക്കാരെ ദുരിതത്തിലാക്കിയിട്ടുള്ള സ്വകാര്യ ബസുകളുടെ സര്‍ിസ് മുടക്കത്തിനെതിരെ ഉദ്ദ്യോഗസ്ഥര്‍ കര്‍ക്കശ നടപ്പടികള്‍ സ്വീകരിക്കണമെന്നാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."