HOME
DETAILS

ബസുകളും യാത്രക്കാരുമുണ്ടായിട്ടും പൊലിസ് സേവനമില്ലാത്ത മുന്‍സിപ്പല്‍ സ്റ്റാന്‍ഡ്

  
backup
February 06 2019 | 08:02 AM

%e0%b4%ac%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d

പാലക്കാട്: നഗരത്തില്‍ മാസങ്ങള്‍ക്കു മുന്‍പ് ബഹുനില കെട്ടിടം തകര്‍ന്നുവീണത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് മാസങ്ങള്‍ക്കു ശേഷം ബസുകള്‍ തിരിച്ചെത്തിച്ച് പ്രവര്‍ത്തന സജ്ജമായെങ്കിലും യാത്രക്കാരുടെ സുരക്ഷ കടലാസില്‍ മാത്രം.
സ്റ്റാന്‍ഡിനകത്ത് ഡ്യൂട്ടി പൊലിസിന്റെ സേവനമില്ലാത്തത് യാത്രക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്യുകയാണ്. ചെര്‍പ്പുളശ്ശേരി-ശ്രീകൃഷ്ണപുരം, തോലനൂര്‍, കോങ്ങാട്, പത്തിരിപ്പാല ബസുകളാണ് നിലവില്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് സര്‍വിസ് നടത്തുന്നതെങ്കില്‍ നേരത്തെയുണ്ടായിരുന്ന പൂടൂര്‍, കോട്ടായി, പെരുങ്ങോട്ടുകുറിശ്ശി, മണ്ണാര്‍ക്കാട്, കോഴിക്കോട്, കമ്പ ബസുകളെല്ലാം ഇപ്പോഴും സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ തന്നെയാണ്.
നേരത്തെ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് എയ്ഡ്‌പോസ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സ്റ്റാന്‍ഡിന്റെ തകര്‍ച്ചയെ തുടര്‍ന്ന് കമ്പിവേലിയുപയോഗിച്ച് സ്റ്റാന്‍ഡിനകത്തേയ്ക്കുള്ള പ്രവേശനം അടച്ചിരിക്കുകയായിരുന്നു. ന്നാല്‍ ബസുകള്‍ തിരിച്ചെത്തിക്കുന്നതിനായി സ്റ്റാന്‍ഡിന്റെ വടക്കു-കിഴക്കുഭാഗത്തെ അഴുക്കു ചാലുകള്‍ക്കു മുന്‍പില്‍ മൂന്നു കാരത്തിരിപ്പു കേന്ദ്രങ്ങള്‍ മാത്രമാണ് സ്ഥാപിച്ചതെങ്കിലും ഇത് യാത്രക്കാരെ അവഗണിക്കുന്ന മട്ടാണ്. ബസുകളിലെ ജീവനക്കാരാവട്ടെ കെട്ടിടത്തിനു താഴെ ഇരുമ്പുകമ്പിയും ചാരി നില്‍പ്പാണ്. ബസുകള്‍ തിരിച്ചെത്തി മുന്‍സിപ്പല്‍ സ്റ്റാന്‍ഡ് പ്രവര്‍ത്തന സജ്ജമായി മാസങ്ങളായിട്ടും ഇവിടെയൊരു പൊലിസിന്റെ സേവനത്തെപ്പറ്റി ബന്ധപ്പെട്ടവര്‍ ചിന്തിച്ചിട്ടേയില്ലയെന്നതാണ് പരിതാപകരം.
സന്ധ്യ മയങ്ങിയാല്‍ സ്റ്റാന്‍ഡിനകത്ത് എന്തും സംഭവിക്കാമെന്ന സ്ഥിതിയാണ്. പകല്‍ സമയത്ത് സ്റ്റാന്‍ഡിനകത്തും പരിസരത്തും അഭിസാരികമാരായ സ്ത്രീകളുടെ താവളമാണെന്നിരിക്കെ ഇത് വിദ്യാര്‍ഥികള്‍ക്കും സ്ത്രീയാത്രക്കാര്‍ക്കും പലപ്പോഴും ദുരിതം തീര്‍ക്കുന്നുണ്ട്. സ്റ്റാന്‍ഡിനകത്ത് എയ്ഡ്‌പോസ്റ്റോ, പൊലിസോ ഇല്ലാതായതോടെ ആര്‍ക്കും ആരെയും പേടിയില്ലാത്ത സ്ഥിതിയാണ്. ബസ് ബേയാക്കി ഉയര്‍ത്താനൊരുങ്ങുന്ന മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലായെന്നതാണ് സത്യം.
ഒരു സ്റ്റാന്‍ഡിനകത്ത് എയ്ഡ്‌പോസ്റ്റ്, ജീവനക്കാര്‍ക്കുള്ള വിശ്രമമുറി, മുലയൂട്ടല്‍ റൂം, കുടിവെള്ളം, അഗ്നിരക്ഷാസംവിധാനം എന്നിവയൊക്കെ വേണമെന്നിരിക്കെ രണ്ടുകാത്തിരിപ്പുകേന്ദ്രങ്ങള്‍മാത്രം നിര്‍മിച്ച് ബസ് സ്റ്റാന്‍ഡിലേയ്ക്ക് ബസുകളെത്തിച്ച് നഗരസഭ തടിയൂരുകയായിരുന്നു. എന്നാല്‍ സ്റ്റാന്‍ഡിനകത്ത് ബസുകളും നിരവധി യാത്രക്കാരുമെത്തിയിട്ടും യാത്രക്കാരുടെ സുരക്ഷക്കായി ഒരു എയ്ഡ്‌പോസ്റ്റ് സ്ഥാപിച്ച് പൊലിസിന്റെ സേവനം തുടങ്ങണമെന്നാണ് യാത്രക്കാരുടെ ശക്തമായ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  21 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  21 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  21 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  21 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  21 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  21 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  21 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  21 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  21 days ago