വിവാഹ ചെലവ് ഡയാലിസിസ് രോഗികള്‍ക്ക് നല്കി മാതൃകാ കല്യാണം
പാലക്കാട്: കഴിഞ്ഞ മാസം 26 ന് പുലര്‍ച്ചെ കുറിശ്ശാംകുളം രണ്ടാം മൈലിലുള്ള മുഹമ്മദ് റിയാസിന്റെ വീട്ടില്‍ നിന്ന് ബുള്ളറ്റ് ബൈക്ക് മോഷണം പോയ കേസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴ ജില്ലക്കാരായ രണ്ട് യുവാക്കള്‍ അറസ്റ്റിലായി. ആലപ്പുഴ കായംകുളം തറമേല്‍ ഹൗസില്‍ സക്കീര്‍ (21), കായംകുളം മേനാത്തറ ഹൗസില്‍ സാഹില്‍ (20) എന്നിവരെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒലവക്കോട് വെച്ച് ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്പെക്ടര്‍ ആര്. രജിത്തിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. പ്രതികളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതില്‍ നിന്നും കഴിഞ്ഞ മാസം പാലക്കാട് കസബ പൊലിസ് സ്റ്റേഷന് പരിധിയില്‍ നടന്ന രണ്ട് മോഷണക്കേസ്സുകള്ക്കു കൂടി തുമ്പായി. ജനുവരി 26 ന് രാത്രി മരുത റോഡിലുള്ള ഒരു വീട്ടില്‍ നിന്നും യമഹ ബൈക് മോഷ്ടിച്ചതും , അന്നേ ദിവസം തന്നെ ബി.പി.എല്‍ കൂട്ടുപാത ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനില്‍ നിന്നും പണമടങ്ങിയ പഴ്സ് മോഷ്ടിച്ചതും തങ്ങളാണെന്ന് പ്രതികള്‍ സമ്മതിച്ചു. സക്കീറിനെതിരെ നേരത്തെ ആലപ്പുഴ കനകക്കുന്ന് പൊലിസ് സ്റ്റേഷനില്‍ കളവുമായി ബന്ധപ്പെട്ട് 5 ഓളം ക്രിമിനല്‍ കേസ്സുകള്‍ നിലവിലുണ്ട്. ഇയാള്‍ക്കെതിരെ കാപ്പാ ആക്റ്റ് പ്രകാരം നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. നടപടിക്രമങ്ങള്‍ക്കുശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."