HOME
DETAILS

റംസാന്‍ പകുതിയായതോടെ ഇരുഹറമുകളിലേക്കും തീര്‍ത്ഥാടക പ്രവാഹം; പഴുതടച്ച സുരക്ഷയുമായി ഹറം കാര്യ വകുപ്പ്

  
backup
June 19 2016 | 06:06 AM

ramzan-visit-in-makkah

മക്ക: റംസാനിലെ രണ്ടാമത്തെ പത്തും പകുതിയായി നോമ്പ് പതിനഞ്ചിനോടടുത്തതോടെ മക്കയും മദീനയും തീര്‍ത്ഥാടകരാല്‍ നിറഞ്ഞു കവിഞ്ഞു. പുണ്യം നേടി ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്ന് ഉംറ ചെയ്യുവാനും മദീനയിലെ പ്രവാചക ഖബറിടം സന്ദര്‍ശിക്കുവാനുള്ള തീര്‍ത്ഥാടകരുടെ ഒഴുക്ക് തുടരുകയാണ്. റംസാന്‍ ഓരോ ദിനം കഴിയുംതോറും ഉംറക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണം ഇനിയും ശക്തമാകും.നിലവില്‍ ഇന്ത്യ, പാകിസ്ഥാന്‍ ,ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഈജിപ്ത്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് കൂടുതലായി എത്തിച്ചേരുന്നത്. അറബ് രാജ്യങ്ങളില്‍ നിന്നും മറ്റു ജി.സി.സി രാജ്യങ്ങളില്‍ നിന്നുമുള്ള തീര്‍ത്ഥാടകര്‍ റംസാന്‍ പകുതി കഴിഞ്ഞാണ് തീര്‍ത്ഥാടനത്തിനെത്തുക. ആ സമയമാകുമ്പോഴത്തേക്ക് ഹറമും പരിസരവും റംസാന്‍ കഴിയുന്നതുവരെ ജന നിബിഡമാകും.


സ്വദേശി മദ്രസകളും വിദ്യാലയങ്ങളും അടച്ചേതോടെ ആഭ്യന്തര തീര്‍ത്ഥാടകരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.കൂടാതെ ഏതാനും ദിവസങ്ങള്‍ കൂടി കഴിയുന്നതോടെ രാജ്യത്തെ മുഴുവന്‍ വിദേശ വിദ്യാലയങ്ങളും അടക്കുന്നതോടെ ആഭ്യന്തര തീര്‍ത്ഥാടനം ഇനിയും വര്‍ദ്ധിക്കും.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സിറിയ, ഇറാഖ്, യമന്‍ തുടങ്ങിയ സംഘര്‍ഷ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ കുറവായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, തീര്‍ത്ഥാടകരുടെ വര്‍ദ്ധനവിനനുസരിച്ച് മക്കയിലും പരിസരങ്ങളിലും താമസ സൗകര്യത്തിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ലഭ്യമായ സൗകര്യങ്ങളില്‍ കെട്ടിട ഉടമകള്‍ താമസ ചാര്‍ജ് കുത്തനെ കൂട്ടിയിട്ടുണ്ട്. ഹറമിനു സമീപത്തെ ഒട്ടുമിക്ക വന്‍കിട ഹോട്ടലുകളും റംസാന്‍ കഴിയുന്നതു വരെ ബുക്കിംഗ് ആയി കഴിഞ്ഞു. വെറും ഒരു ദിവസത്തെ താമസത്തിനായി 1800 റിയാല്‍ മുതല്‍ 4000 റിയാല്‍ വരെ ഈടാക്കുന്ന ഹോട്ടലുകള്‍ വരെയുണ്ട്. കൂടാതെ പ്രാദേശിക ഉംറ സര്‍വ്വീസുകളും ചാര്‍ജ്ജ് കുത്തനെ കൂട്ടി. വെറും രണ്ടും മൂന്നും ദിവസത്തെ ട്രിപ്പിനുള്ള താമസ സൗകര്യം നല്‍ക്കുന്ന ബെഡ് സ്‌പേയ്‌സ് സംവിധാനത്തിനും മൂന്നും, നാലും ഇരട്ടി ചാര്‍ജാണ് ഈടാക്കുന്നത്. റംസാന്‍ അവസാനത്തോടെ ഇത് പത്തും ഇരുപതും ഇരട്ടിയായി മാറുകയും ചെയ്യും. ആളുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഒരുതരം ചൂഷണമാണ് ഇവിടെ ഇതിന്റെ പേരില്‍ നടക്കുന്നത്.


അതേസമയം, നിലവിലെ തിരക്കും അവസാനത്തോടടുക്കുമ്പോഴുണ്ടാക്കുന്ന കടുത്ത തിരക്കും പരിഗണിച്ച് മുന്‍വര്‍ഷത്തേക്കാളുപരി വിപുലമായ സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ സുരക്ഷയുടെ പേരില്‍ തീര്‍ത്ഥാടകര്‍ക്ക് ദുരിതം ഉണ്ടാവാതെ അധികൃതര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പല സോണുകളാക്കി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്.ഇതോടൊപ്പം ഹറമില്‍ അധികൃതര്‍ സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയതും തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാണ്. കഅബക്ക് ചുറ്റുമുള്ള പ്രദക്ഷിണ സ്ഥലമായ മത്വാഫ് വിപുലീകരിച്ചതും സഇയ് ചെയ്യുന്നിടത്ത് കൂളിംഗ് ശക്തിപ്പെടുത്തി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും തീര്‍ത്ഥാടകര്‍ക്ക് വളരെ സൗകര്യമായിട്ടുണ്ട്. ലക്ഷക്കണക്കിന് വരുന്ന ആളുകള്‍ക്ക് മക്കയിലെയും മദീനയിലെയും ഹറമുകളില്‍ നോമ്പ് തുറ സൗകര്യം ഒരുക്കിയത് തീര്‍ത്ഥാടകര്‍ക്ക് ഏറെ ആശ്വാസവും അതേസമയം, അനുഭൂതിയുമാണ് സമ്മാനിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  23 days ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  23 days ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  23 days ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  23 days ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  23 days ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  23 days ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  23 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  23 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago