HOME
DETAILS
MAL
ശസ്ത്രക്രിയക്ക് വിധേയനായ യുവാവിന് ജെ.ആര്.സിയുടെ സഹായം
backup
March 08 2017 | 22:03 PM
പെരിന്തല്‍മണ്ണ: ഇരുവൃക്കകളും തകരാറിലായി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ഇബ്രാഹിം കരിമ്പനക്കലിനും കുടുംബത്തിനും പെരിന്തല്‍മണ്ണ ഉപജില്ലാ ജൂനിയര്‍ റെഡ് ക്രോസ് സമാഹരിച്ച ധനസഹായം ഉപജില്ലാ സെക്രട്ടറി ഷെന്‍സി അഗസ്റ്റിന് കൈമാറി. ഇബ്രാഹിമിന് വൃക്ക പകുത്തുനല്‍കിയത് സഹോദരന് സമീര്‍ കരിമ്പനക്കലാണ്. രണ്ടു പേരും സുഖം പ്രാപിച്ചു വരുന്നുണ്ട്.
ചടങ്ങില്‍ എരവിമംഗലം എ.എം.യു.പി സ്കൂള്‍ ഹെഡ്മാസ്റ്റര് സി മുരളീധരന്, ജെ.ആര്.സി കൗണ്‍സിലര്‍മാരായ വര്‍ഗീസ് ജോര്‍ജ്, എന്‍ ഊര്‍മിള എന്നിവരും കേഡറ്റുകളായ അലീന ഷെന്‍സി, ബിജു, പി.എം ആതിര, സി.കെ ദിയ സി.കെ, ഫാത്തിമത്ത് ഇഷ, നിഖിത, അലോന ഷെന്സിം ബിജു എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."