HOME
DETAILS

സമസ്ത പാലക്കാട് ജില്ലാ സമ്മേളനം നാളെ തുടങ്ങും

  
backup
February 06 2019 | 08:02 AM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8-2

പാലക്കാട് : സമസ്ത പാലക്കാട് ജില്ലാ സമ്മേളനം നാളെ മുതല്‍ 10 വരെ(വ്യാഴം, വെള്ളി,ശനി, ഞായര്‍) വല്ലപ്പുഴ എന്‍.കെ അബ്ദുള്ളപ്പു മുസ്‌ലിയാര്‍ നഗറില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ ഐതിഹാസിക പങ്ക് വഹിക്കുകയും മതസൗഹാര്‍ദ്ധം, മുസ്‌ലിം കൂട്ടായ്മകള്‍ തുടങ്ങിയ രംഗങ്ങളില്‍ ലോകമാതൃകയായി ഒമ്പത് പതിറ്റാണ്ടുകാലമായി പ്രവര്‍ത്തിച്ചുവരുന്ന സമസ്തകേരള ജംഇയ്യത്തുല്‍ ഉലമായുടേയും കീഴ്ഘടകങ്ങളുടേയും ജില്ലാകമ്മിറ്റികള്‍ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.
'സത്യം, സഹനം, സമാധാനം' എന്നതാണ് സമ്മേളന പ്രമേയം. രാജ്യസ്‌നേഹവും മതമൈത്രിയും ഊട്ടിയുറപ്പിക്കുന്നതിനായി സമൂഹത്തെ ബോധവത്ക്കരിക്കുക, അഹ്‌ലു സുന്നത്ത് വല്‍ജമാഅത്തിന്റെ ആദര്‍ശ പ്രചരണം നടത്തുക, ബഹുസ്വരസമൂഹത്തില്‍ ദഅ്‌വാ പ്രവര്‍ത്തനങ്ങളും പ്രായോഗികതയും, രീതിയും സമൂഹത്തെ ബോധ്യപ്പെടുത്തുക, ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനത്തിനുവേണ്ടി ഉത്സുകരായ സന്നദ്ധവിഭാഗത്തെ മഹല്ലുകളില്‍ സജ്ജരാക്കുക എന്നിവയാണ് സമ്മേളനം കൊണ്ടുദ്ധേശിക്കുന്നത്. പ്രാഥമിക മതവിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന 883 മദ്രസകള്‍, 550ഓളം പള്ളി മഹല്ലുകള്‍, 23 അനാഥ അഗതിമന്ദിരങ്ങള്‍, 18 അറബിക് കോളജുകള്‍, 80 പള്ളിദര്‍സുകള്‍, 14 സ്‌കൂളുകള്‍, 6 വനിതാകോളജുകള്‍, 2 വഫിയകോളജുകള്‍, വനിതാഹിഫ്‌ള് കോളജ്, 10 ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജുകള്‍, 7 പ്രീ സ്‌കൂളുകള്‍, ഐ.ടി.സി, എഞ്ചിനീയറിംഗ് കോളജ് തുടങ്ങി നിരവധി ആത്മീയ, ഭൗതിക, പ്രൊഫണല്‍ വിദ്യഭ്യാസ സ്ഥാപനങ്ങളും സമസ്തക്കുകീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഫെബ്രുവരി ഏഴിന് വൈകീട്ട് നാലുമണിമുതല്‍ 10ന് പത്തുമണിവരെ വിളംബരറാലി, ഉദ്ഘാടന സമ്മേളനം, ആത്മീയം, കര്‍മപഥം, ആദര്‍ശം, പ്രാസ്ഥാനികം, കാലികം, ദഅ്‌വത്ത്, സ്ഥാപനനേതൃസംഗമം, സുപ്രഭാതം, ജില്ലാ സാദാത്ത് സംഗമം, സമാപനസമ്മേളനം എന്നീ 12 സെഷനുകളിലായാണ് സമ്മേളനം നടക്കുക.
സമ്മേളനം ബംഗാള്‍ മൈനോരിറ്റി കമ്മിറ്റി ചെയര്‍മാന്‍ മൗലാന ഖമറുസ്സമാന്‍ അഹ്ദലി വെസ്റ്റ് ബംഗാള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ അധ്യക്ഷനാകും. ഏഴാം തയതി വൈകുന്നേരം നാല് മണിക്ക് ചൂരക്കോട് അത്താണിയില്‍ന്നിനും ആമില, വിഖായ, ഖിദ്മ, ത്വലബ എന്നിവയുടെ നേതൃത്വത്തില്‍ സമ്മേളന വിളംബര റാലി നടക്കും. ആറ് മണിക്ക് സമസ്ത ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി ത്യഗോജ്ജ്വലരായ നമ്മുടെ പൂര്‍വികര്‍ എന്ന വിഷയം അവതരിപ്പിക്കും. 8.30ന് ആത്മീയം എന്ന രണ്ടാം സെഷനില്‍ മജ്‌ലിസിന്നൂര്‍ ജില്ലാ സംഗമം നടക്കും. സമസ്ത മുശാവറാംഗം ഹൈദര്‍ ഫൈസി നിത്യജീവിതത്തിലെ വിശുദ്ധി എന്ന വിഷയം അവതരിപ്പിക്കും. സയ്യിദ് പി.കെ ഇമ്പിച്ചിക്കോയതങ്ങള്‍ മജ്‌ലിസിന്നൂറിനും, സമാപന ദുആ മജ്‌ലിസിന് പാണക്കാട് സയ്യിദ് നാസര്‍ അബ്ദുള്‍ ഹയ്യ് ശിഹാബ് തങ്ങളും നേതൃത്വം നല്‍കും.
എട്ടിന് വൈകുന്നേരം നാലുമണിക്ക് കര്‍മ പദം എന്ന മൂന്നാം സെഷനില്‍ സമസ്ത ജില്ലാ കോഡിനേഷന്‍ മീറ്റ് നടക്കും. വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന ആദര്‍ശ സെഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനാകും. നേര്‍വഴി, വഴിതെറ്റിക്കുന്നവര്‍, ആചാരങ്ങള്‍, അനുഷ്ടാനങ്ങള്‍ എന്നീ വിഷയങ്ങള്‍ എം.ടി അബൂബക്കര്‍ ദാരിമി പനങ്ങാങ്ങര, മുസ്തഫ അഷറഫി കക്കുപ്പടി, ഗഫൂര്‍ അന്‍വരി മുതൂര്‍ എന്നിവര്‍ ക്ലാസെടുക്കും. ഒന്‍പതാം തിയതി രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി പത്ത് വരെ പഠന ക്യാംപ് നടക്കും. ക്യാംപില്‍ 3000 പ്രതിനിധികള്‍ പങ്കെടുക്കും.
ഒന്‍പത് മണിക്ക് പ്രാസ്ഥാനികം എന്ന അഞ്ചാം സെഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത മുശാവറാംഗം നെല്ലായ എം.പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനാകും. സമസ്ത അജയ്യമായി മുന്നോട്ട്, നവോത്ഥാനത്തിന്റെ അവകാശികള്‍ എന്നീ വിഷയങ്ങളില്‍ സത്താര്‍ പന്തല്ലൂര്‍, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ പ്രഭാഷണം നടത്തും. 2.30ന് നടക്കുന്ന കാലികം സെഷനില്‍ വര്‍ഗീയവല്‍ക്കരണം മതവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും.
സുപ്രഭാതം സി.ഇ.ഒ മുസ്തഫ മാസ്റ്റര്‍ മോഡറേറ്ററാകും. ഓണംപിള്ളി മുഹമ്മദ് ഫൈസി വിഷയം അവതിരിപ്പിക്കും. വിവിധ രാഷ്ട്രീയ നേതാക്കളും, നിരീക്ഷകരും, ജനപ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. ഏഴ് മണിക്ക് നടക്കുന്ന ദഅ്‌വ സെഷന്‍ ത്വാഖ അഹമ്മദ് മൗലവി മംഗലാപുരം ഉദ്ഘാടനം ചെയ്യും. ദഅ്‌വത്തും ബഹുസ്വരതയും, സൗഹൃതം, ചരിത്രം, പൈതൃകം എന്നീ വിഷയങ്ങള്‍ ഡോ.ബഹാവുദ്ദീന്‍ നദ്‌വി, റഹ്മത്തുള്ളാ ഖാസിമി മുത്തേടം അവതരിപ്പിക്കും. പത്താം തിയതി ഉച്ചക്ക് രണ്ട് മണിക്ക് സമസ്ത സ്ഥാപന നേതൃസംഗമം നടക്കും.
പിണങ്ങോട് അബൂബക്കര്‍, എം.എ ചേളാരി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, അഡ്വ.ത്വയ്യിബ് ഹുദവി പങ്കെടുക്കും. മൂന്ന് മണിക്ക് സുപ്രഭാതം കോഡിനേറ്റര്‍ സംഗമവും നാലിന് ജില്ലാ സാദാത്ത് സംഗമവും നടക്കും. അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളം പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്ത്‌ക്കോയത്തങ്ങള്‍ അധ്യക്ഷനാകും.
ശൈഖുല്‍ജാമിഅ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. എം.ടി അബ്ദുള്ള മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, സി.എ.എം.എ കരീം, മരക്കാര്‍ മാരായമംഗലം, സി.പി മുഹമ്മദ് പ്രസംഗിക്കും. അബ്ദു സമദ് പൂക്കോട്ടൂര്‍ പ്രമേയപ്രഭാഷണവും ഒ. അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് ആദര്‍ശ പ്രഭാഷണവും നടത്തും.
സമാപനത്തില്‍ കാല്‍ ലക്ഷം പേര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ഇ.അലവി ഫൈസി കുളപ്പറമ്പ് (സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി),സി.മുഹമ്മദലി ഫൈസി കോട്ടോപ്പാടം (ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജന.സെക്രട്ടറി),ടി.കെ മുഹമ്മദ്കുട്ടി ഫൈസി(എസ്.വൈ.എസ്. ജില്ലാ ജന.സെക്രട്ടറി),എം.ടി മുസ്തഫ അഷ്‌റഫി കക്കുപ്പടി (എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്),പി.കുഞ്ഞുമുഹമ്മദ് ഫൈസി മോളൂര്‍ (എസ്.കെ.എസ്.എസ്.എഫ് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി), കെ.ടി അബ്ദുസ്സലാം ഫൈസി നെല്ലായ (സ്വാഗതസംഘം ഓഫീസ് സെക്രട്ടറി),പി.ടി ഹംസഫൈസി (എസ്.വൈ.എസ് ജില്ലാ സെക്രട്ടറി) എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago
No Image

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 175 ആയി; ഹൈറിസ്‌ക് കാറ്റഗറിയില്‍ 104 പേര്‍; പത്ത് പേര്‍ ചികിത്സയില്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-16-09-2024

PSC/UPSC
  •  3 months ago
No Image

വയനാട്ടിലെ ചെലവിന്റെ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം; ഇല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

Kerala
  •  3 months ago
No Image

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

uae
  •  3 months ago