പൊലിസിനോടു ചോദിക്കണമെങ്കില്‍ മുഖ്യമന്ത്രിയെന്തിനാണെന്ന് സുധീരന്
തിരുവനന്തപുരം: കണ്ണൂരില്‍ ദലിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പൊലിസിനെതിരെയും രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. സംഭവം അറിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ഞെട്ടിച്ചുവെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇത് അറിയാന്‍ വഴിയില്ലേയെന്നും സുധീരന് ചോദിച്ചു.
ഇക്കാര്യത്തില്‍ ഇന്ന് പ്രതികരിച്ചത് പൊലിസിനോടു ചോദിക്കണമെന്നാണ്. പൊലിസിനോടു ചോദിക്കണമെങ്കില്‍ പിന്നെ എന്തിനാണ് ഇവിടെ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും. പൊലിസ് തന്നെ ഭരിച്ചാല്‍ പോരേ. കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്ന് ഇങ്ങനൊരു മറുപടി വിചിത്രമാണെന്നും സുധീരന് പറഞ്ഞു.
ഒന്നും പറയാനില്ല, പൊലിസിനോടു ചോദിക്കണമെന്ന് പിണറായി
അപവാദ പ്രചരണങ്ങള്‍ നടത്തി കടുത്ത മാനസിക സമ്മര്‍ദത്തില്‍ തലശേരിയിലെ സഹോദരികളെ എത്തിച്ചതിന്റെ ഉത്തരവാദിത്തം സി.പി.എമ്മിനും അവരുടെ ആജ്ഞാനുവര്‍ത്തികളാണ് പൊലിസിനുമാണ്. ചാനലിലും മാധ്യമങ്ങളിലും വീണ്ടും അവരെ അപമാനിച്ചു. അവര്‍ക്ക് സ്വാധീനമുള്ള ഒരു സ്ഥലത്തും മറ്റൊരാള്‍ ജീവിക്കരുത്, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുത്, തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത് എന്ന സമീപനമാണുള്ളത്. ഇതു തിരുത്താന്‍ സി.പി.എം അഖിലേന്ത്യാ നേതൃത്വം ഇടപെടേണ്ടിയിരിക്കുന്നു. കാരണം സംസ്ഥാന നേതൃത്വവും ഇതിനു കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."