അധ്യാപക മണ്ഡലത്തില്‍ വലതുപക്ഷത്തിനു വിജയം
കണ്ണൂര്‍: സര്‍വകലാശാല സെനറ്റ് ഇലക്ഷനോടനുബന്ധിച്ച് പ്രൈവറ്റ് കോളജ് അധ്യാപക മണ്ഡലത്തിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വലതുപക്ഷ അധ്യാപക സംഘടനകള്‍ക്ക് വിജയം. 10ല്‍ ആറു സീറ്റിലേക്ക് കെ.പി.സി.ടി.എ, സി.കെ.സി.ടി മുന്നണികളിലെ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കെ.പി.സി.ടി.എക്ക് അഞ്ചും സി.കെ.സി.ടിക്ക് ഒരു സീറ്റും ലഭിച്ചു.
മുസ്‌ലിം ലീഗ് സംഘടനയായ സി.കെ.സി.ടി.യിലെ എസ്.എം ഷാനവാസ് (സര്‍ സയ്യിദ് കോളജ്), കെ.പി.സി.ടി.എയിലെ ഡോ. പ്രേമചന്ദ്രന്‍കീഴോത്ത് (പയ്യന്നൂര്‍ കോളജ്), ഡോ. ആര്‍.കെ ബിജു (മട്ടന്നൂര്‍ കോളജ്), വി. വിജയകുമാര്‍ (നെഹ്‌റു കോളജ്, കാഞ്ഞങ്ങാട്), ഡോ. ആര്‍. സ്വരൂപ (എം.ജി കോളജ്, ഇരിട്ടി), ഇ.എസ് ലത (മാടായി കോളജ്) എന്നിവരാണ് വിജയിച്ചത്.
ഇടതുപക്ഷ സംഘടനയ്ക്ക് നാലു സീറ്റില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. ഇടതു സിന്‍ഡിക്കേറ്റിന്റെ ധാര്‍ഷ്ട്യ നിലപാടുകള്‍ക്ക് എതിരെയുള്ള മറുപടിയാണ് സെനറ്റ് തെരഞ്ഞെടുപ്പിലെ വന്‍ വിജയമെന്ന് കെ.പി.സി.ടി.എ യോഗം വിലയിരുത്തി.
സര്‍വകലാശാല അധികൃതര്‍ ഈ പരാജയം ഉള്‍ക്കൊണ്ട് രാഷ്ട്രീയഭേദമെന്യേ സര്‍വകലാശാലയുടെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയാണു വേണ്ടത്. ഒരു നിയമത്തിന്റെയും പിന്‍ബലമില്ലാതെ രാഷ്ട്രീയവൈരാഗ്യംവച്ചു രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടി പുനഃപരിശോധിക്കുവാന്‍ സിന്‍ഡിക്കേറ്റ് തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."