അറബ് ലോകത്ത് 17 ലക്ഷം തൊഴില്‍ നഷ്ടമാകുമെന്ന് യു.എന്‍
ജിദ്ദ: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈ വര്‍ഷം ഗള്‍ഫ്, അറബ് രാജ്യങ്ങളില്‍ 17 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് യു.എന്നിന്റെ മുന്നറിയിപ്പ്. തൊഴിലില്ലായ്മ 1.2 ശതമാനം വര്‍ധിക്കും. യു.എന്‍ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മിഷന് ഫോര്‍ വേസ്റ്റേണ്‍ ഏഷ്യയുടേതാണ് മുന്നറിയിപ്പ്. അതിര്‍ത്തികള്‍ അടച്ചും യാത്രകള്‍ വിലക്കിയും വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് വൈറസിനെ വിവിധ രാജ്യങ്ങള്‍ നേരിടുന്നത്. പല രാജ്യങ്ങളിലും അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. അപ്രതീക്ഷിത നടപടികള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും കൊവിഡ് ഏല്‍പ്പിക്കുന്ന സാമ്പത്തിക ആഘാതങ്ങള്‍ ഇനിയും കൃത്യമായി കണക്കാക്കാനായിട്ടില്ലെന്നും വിദഗ്ധര്‍ പറയുന്നു.
2008ല്‍ അഭിമുഖീകരിച്ച സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ഭിന്നമായി കൊവിഡ് പ്രതിസന്ധി എല്ലാ മേഖലകളെയും ബാധിക്കും. സേവനമേഖലകളെ കൊവിഡ് കാര്യമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."