യുവതിയുടെ മരണം; യുവാവ് കസ്റ്റഡിയില്‍
എടക്കാട്: കാടാച്ചിറ ക്വാര്‍ട്ടേഴ്സില്‍ ദുരൂഹസാഹചര്യത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എരുവട്ടി സ്വദേശിയായ യുവാവിനെ എടക്കാട് പൊലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയാണ് പാലയാട് എസ്റ്റേറ്റിനു സമീപത്തെ ശങ്കരന് ആചാരിയുടെ മകള്‍ നിഷയെ (30) കാടാച്ചിറയില്‍ ക്വാര്‍ട്ടേഴ്സില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിയെ ക്വാര്‍ട്ടേഴ്സിനു പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോള്‍ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാരും പൊലിസും ചേര്‍ന്ന് പൂട്ട് പൊളിച്ച് അകത്തുകയറിയപ്പോഴാണ് നിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അജ്ഞാതന്റെ പങ്ക് വ്യക്തമാണെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. നിഷയെ ബന്ധപ്പെട്ട ഫോണ്‍കോളുകള്‍ പരിശോധിച്ചാണ് യുവാവ് പൊലിസിന്റെ വലയിലാകുന്നത്. യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്യനായി കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്ന് എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."