ഇനി അഴിമതിരഹിത, ജനസൗഹൃദ, കാര്യക്ഷമതാ പഞ്ചായത്തുകള്‍
കണ്ണൂര്‍: ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളെയും അഴിമതി രഹിത, ജനസൗഹൃദ, കാര്യക്ഷമത പഞ്ചായത്തുകളാക്കിയതിന്റെ ജില്ലാതല പ്രഖ്യാപനവും സാക്ഷ്യപത്രം കൈമാറലും എട്ടിനു വൈകിട്ടു നാലിന് പൊലിസ് ഓഡിറ്റോറിയത്തില്‍ മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും. ജെയിംസ് മാത്യു എം.എല്‍.എ അധ്യക്ഷനാകും.
ജില്ലയിലെ 71 പഞ്ചായത്തുകളെയും അഴിമതി രഹിത, ജനസൗഹൃദ, കാര്യക്ഷമത പഞ്ചായത്തുകളായി പഞ്ചായത്തുതലങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. ജനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ ഒഫിസിലും നോഡല്‍ ഒഫിസര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അസോസിയേഷനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടറുടെ ഒഫിസും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഫ്രണ്ട് ഓഫിസ് സംവിധാനം ശക്തിപ്പെടുത്തുക എന്നതായിരുന്നു പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളില്‍ ആദ്യമായി നടത്തിയത്. ഇവിടെ ജനങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുകയും പരാതിപ്പെട്ടി, സേവനങ്ങളെക്കുറിച്ചുള്ള ബോര്‍ഡുകള്‍, ഹാജര്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുകയും ചെയ്തു. പൗരാവകാശരേഖ മികച്ചതായി പുതുക്കുക, ഇ ഗവേണന്‍സ് സംവിധാനം ശക്തിപ്പെടുത്തുക, ഒഫിസുകളില്‍ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുക തുടങ്ങിയ നടപടികളും പഞ്ചായത്തുകളില്‍ നടപ്പാക്കി. തുടര്‍ന്ന് ഗ്രാമപഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്തുകളെ അഴിമതി രഹിത, ജനസൗഹൃദ, കാര്യക്ഷമത പഞ്ചായത്തുകളായി പ്രഖ്യാപിക്കുകയുമായിരുന്നു.
ഗ്രാമപഞ്ചായത്തുകളെ കുറിച്ച് വിലയിരുത്തല്‍ നടത്തുന്നതിന് പൊതുജനങ്ങള്‍ക്കായി ഫീഡ്ബാക്ക് ഫോറവും ലഭ്യമാക്കിയിട്ടുണ്ടെന്നു ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ. നാരായണന്‍, മൈഥിലി രമണന്‍, എം. രാഘവന്‍, എം.പി ഷാനവാസ്, ഇ.കെ പത്മനാഭന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."