ഉത്തരകൊറിയ പറയുന്നത് കളവോ?
സിയോള്‍: ലോകത്താകെ നൂറ്റി അറുപതിലേറെ രാജ്യങ്ങളില്‍ സ്ഥിരീകരിക്കുകയും വിവിധ രാജ്യങ്ങളെ വന്‍ പ്രതിസന്ധിയിലേക്കു തള്ളിവിടുകയും ചെയ്ത കൊവിഡ് തങ്ങളുടെ രാജ്യത്ത് ആര്‍ക്കും ബാധിച്ചിട്ടില്ലെന്ന് ഉത്തരകൊറിയ. അയല്‍രാജ്യമായ ദക്ഷിണ കൊറിയയിലടക്കം ഒട്ടേറെ പേര് രോഗം ബാധിച്ച് മരിക്കുകയും ഒട്ടേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഉത്തരകൊറിയയുടെ ഈ വിചിത്രമായ പ്രതികരണം.
തങ്ങളുടെ രാജ്യത്ത് ആര്‍ക്കും കൊവിഡ് ബാധിച്ചിട്ടില്ലെന്ന് ഉത്തരകൊറിയയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഒരു വിവരം പോലും ലോകത്തിന് കൈമാറാന്‍ ഉത്തരകൊറിയ ഇതുവരെ തയാറായിട്ടില്ല.
കൊവിഡ് ബാധിച്ചവരെ ഉത്തരകൊറിയയില്‍ വെടിവച്ചു കൊന്നെന്ന രീതിയില്‍ നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."