കാന്‍സര്‍ വാര്‍ഡ് നവീകരണം പുരോഗമിക്കുന്നു
തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെ കാന്‍സര്‍ വാര്‍ഡ് ഒരുങ്ങുന്നു. പൂര്‍ണമായും ശീതീകരിച്ച വാര്‍ഡില്‍ നാല് കിടക്ക ഉള്‍പ്പെടെ സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഒരുക്കും. വാര്‍ഡ് നവീകരണം പുരോഗമിക്കുകയാണ്.
തലശ്ശേരി പ്രദേശത്തെ കാന്‍സര്‍ രോഗികളുടെ ചികിത്സ യാത്രാദൂരം കുറയ്ക്കുന്നതിനാണ് തലശ്ശേരിയില്‍ കാന്‍സര്‍ വാര്‍ഡ് ഒരുക്കുന്നത്. ഒരു വര്‍ഷമായി ഓങ്കോളജിസ്റ്റ് ഡോക്ടര്‍ കെ.പി രഷ്മിയുടെ നേതൃത്വത്തില്‍ കാന്‍സര്‍ ഒ.പി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതിദിനം ശരാശരി പത്തില്‍ കൂടുതല്‍ രോഗികള്‍ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. കീമോതെറാപ്പി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ തുടങ്ങുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. രണ്ടാം നിലയില്‍ മെഡിക്കല്‍ വാര്‍ഡിനോട് ചേര്‍ന്നാണ് കാന്‍സര്‍ വാര്‍ഡിലെ നിര്‍മാണം. സന്നദ്ധസംഘടനകളുടെ സഹകരണത്തോടെയാണ് നഗരത്തിലും പരിസരങ്ങളിലും കാന്‍സര്‍ രോഗ നിര്‍ണയ ക്യംപ് സംഘടിപ്പിച്ച് രോഗസാധ്യതയുള്ള വരെ കണ്ടെത്തി ആദ്യഘട്ടത്തില്‍ തന്നെ ചികിത്സ നല്‍കുന്നതിനുള്ള നടപടി തുടങ്ങിയത്. സംസ്ഥാന ആരോഗ്യവകുപ്പിന് ആസൂത്രണ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്. ഫെബ്രുവരി-മാര്‍ച്ച് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."