ബൈക്കുകളുടെ മരണപ്പാച്ചില്‍ തുടരുന്നു: പരിശോധനകള്‍ പേരിനു മാത്രം
കാസര്‍കോട്: ദേശീയ-സംസ്ഥാന പാതകളിലും പഞ്ചായത്ത് പാതകളിലും ഉള്‍പ്പെടെ ബൈക്കുകളുടെ മരണപാച്ചില്‍ തുടരുമ്പോഴും പരിശോധനകള്‍ പേരിനുമാത്രമായി ഒതുങ്ങുകയാണെന്ന് ആക്ഷേപം. അമിതവേഗതയില്‍ ചീറിപ്പായുന്ന ബൈക്കുകളില്‍ കൂടുതലും യുവാക്കളും വിദ്യാര്‍ഥികളുമാണ് ഓടിക്കുന്നത്. ഓട്ടത്തിനിടയില്‍ മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുന്നതും വലിയ വാഹനങ്ങളുടെ മുന്നില്‍ മിന്നല്‍ വേഗത്തില്‍ കയറി വരുന്നതും അമിത വേഗതയില്‍ ബൈക്കോടിക്കുന്നവരുടെ ഹോബിയാണ്.
അമിതവേഗതയില്‍ ഓടിക്കുന്ന ബൈക്കുകളെ അധികൃതര്‍ കണ്ടതായി നടിക്കുന്നില്ലെന്ന ആരോപണങ്ങളാണ് പൊതുജനം ഉന്നയിക്കുന്നത്. ഇതര വാഹനങ്ങള്‍ക്കു വേഗമാന പൂട്ട് ഘടിപ്പിക്കുന്നതുപോലെ ബൈക്കുകളിലും ഇത്തരം സംവിധാനങ്ങള്‍ ഉണ്ടാക്കണമെന്ന ആവശ്യമാണ് പൊതുവെ ഉയരുന്നത്. അമിത വേഗതക്കാരെ നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് കര്‍ശന നടപടികള്‍ കൈകൊള്ളണമെന്നും പൊതുജനം ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."