HOME
DETAILS
MAL
രേഖകളില്‍ ജാതിപരിവര്‍ത്തനം ചെയ്യുന്നുവെന്ന് തീയ്യക്ഷേമസഭ
backup
February 06 2019 | 08:02 AM
നീലേശ്വരം: മലബാറിലെ തീയ്യസമുദായത്തെ സര്‍ക്കാര്‍ രേഖകളില്‍ നിര്‍ബന്ധിതമായി ഈഴവയായി ജാതിപരിവര്‍ത്തനം ചെയ്യുന്നുവെന്ന് തീയ്യക്ഷേമസഭ സംഘടനാ രൂപീകരണ യോഗം വിലയിരുത്തി. തിരുവിതാംകൂറിലെ ഈഴവരുമായി സാമൂഹികമായോ സാംസ്‌കാരികപരമായോ ആചാരാനുഷ്ഠാനങ്ങളിലോ ബന്ധമില്ലാത്ത തീയ്യരെ സര്‍ക്കാര്‍ രേഖകളില്‍ ഈഴവരുടെ കൂടെ ഒന്നിച്ചു രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തീയ്യ സമുദായത്തിന് സംവരണം ഭീമമായി നഷ്ടപ്പെടുന്നുവെന്നും ഇവര്‍ വിലയിരുത്തി.
വോയ്‌സ് ഓഫ് തീയ്യയുടെ താല്‍ക്കാലിക കമ്മിറ്റിയായ ടി.വൈ.ഡബ്ല്യൂ.എം നേതൃത്വത്തിലാണ് പുതിയ സംഘടനയ്ക്കു രൂപം നല്‍കിയത്.
രതീഷ് ബാബു എ.കെ അധ്യക്ഷനായി. ശ്രീരാജ് പാലക്കാട്ട് ,കുമാരന്‍ മാണിമൂല, മധുസൂദനന്‍, ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."