HOME
DETAILS

കല്ലുമ്മക്കായല്‍

  
backup
June 19 2016 | 06:06 AM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d

യൂറോപ്യന്‍ രാജ്യങ്ങളിലെ തീന്‍ മേശകളില്‍ കാസര്‍കോടിന്റെ കല്ലുമ്മക്കായ ആവി പറത്തിനിന്ന ഒരുകാലമുണ്ടായിരുന്നു. കാസര്‍കോട് ജില്ലയുടെ തെക്കെ അറ്റമായ തൃക്കരിപ്പൂര്‍, വലിയപറമ്പ്, പടന്ന, ചെറുവത്തൂര്‍ എന്നീ പഞ്ചായത്തുകളെ തൊട്ടുരുമ്മി ഒഴുകുകയാണ് കവ്വായിക്കായല്‍. ഈ കായലില്‍ കൃഷി ചെയ്യുന്ന കല്ലുമ്മക്കായയാണ് യൂറോപ്പിന്റെ തീന്‍മേശകളില്‍ സുലഭമായിരുന്നത്. പഴയപ്രതാപം ഇന്നില്ലെങ്കിലും ഇപ്പോഴും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കാസര്‍കോട്ടു നിന്ന് കല്ലുമ്മക്കായ കയറ്റി അയക്കുന്നുണ്ട്. കടലില്‍ പാറക്കെട്ടുകളില്‍ മാത്രം സ്വാഭാവികമായി വളരുന്ന കല്ലുമ്മക്കായ രാജ്യത്ത് ഒരു കായലില്‍ ആദ്യമായി കാസര്‍കോട്ടെ കവ്വായിക്കായലിലാണ് എത്തിയത് എന്ന പ്രത്യേകതയുമുണ്ട്. അതിലൂടെ നാലു പഞ്ചായത്തുകളിലെ കല്ലുമ്മക്കായ കര്‍ഷകര്‍ പ്രതിവര്‍ഷം ആറു കോടി രൂപയോളം സമ്പാദിച്ച കാലവുമുണ്ടായിരുന്നു.

05

വടക്കെ മലബാറിലെ ഈ കായല്‍ വിസ്മയത്തിലേക്ക് അധികൃതരുടെ ശ്രദ്ധ പതിഞ്ഞിരുന്നുവെങ്കില്‍ വലിയ തോതിലുള്ള വ്യവസായമായി കവ്വായിക്കായലിലെ കല്ലുമ്മക്കായ കൃഷി മാറുമായിരുന്നു. അടിസ്ഥാന സൗകര്യങ്ങളും മതിയായ ഇടപെടലുകളുമുണ്ടായാല്‍ സംസ്ഥാനത്തിനു തന്നെ മുതല്‍കൂട്ടാകുന്ന ഒരു സംരംഭമായി മാറും ഈ കായല്‍ വിസ്മയം. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ നീളം കൂടിയ തീരദേശ പഞ്ചായത്തായ വലിയപറമ്പിന്റെ 24 കിലോമീറ്റര്‍ നീളത്തില്‍ തൊട്ടുരുമ്മി ഒഴുകുന്ന കവ്വായിക്കായലിലാണ് കല്ലുമ്മക്കായ കൃഷി. ആറോളം ചെറുതും വലുതുമായ ദ്വീപുകളെയും മറ്റു മൂന്നു പഞ്ചായത്തുകളെയും തലോടിയാണു കവ്വായിക്കായല്‍ ഒഴുകുന്നത്. ദിനേന നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന കവ്വായിക്കായലില്‍ എല്ലാ വിഭാഗം വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്നതാണു കല്ലുമ്മക്കായ കൃഷി.

കടലില്‍ നിന്ന് കായലിലേക്ക്
കവ്വായിക്കായലിലെ കല്ലുമ്മക്കായ കൃഷിക്കു രണ്ടു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. കൃത്യമായി പറഞ്ഞാല്‍ 1995ലാണ് കടലിലെ കല്ലുമ്മക്കായ കവ്വായിക്കായലില്‍ അത്ഭുതം തീര്‍ത്തത്. പടന്ന സ്വദേശിയും ചെമ്മീന്‍ കര്‍ഷകനുമായ ഗുല്‍ മുഹമ്മദാണു കടലില്‍ വളരുന്ന കല്ലുമ്മക്കായയെ കവ്വായിക്കായലിലേക്കു പറിച്ചുനട്ടത്. കേരളത്തിലൊഴികെ മറ്റൊരിടത്തും കല്ലുമ്മക്കായ കൃഷി ഉണ്ടായിരുന്നില്ല.
കൊച്ചിയിലെ സെന്റര്‍ ഫോര്‍ മറൈന്‍ ആന്‍ഡ് ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു കല്ലുമ്മക്കായ കൃഷിരീതികളെ കുറിച്ചു പഠനം നടത്തിയ ശേഷമാണ് ഗുല്‍ മുഹമ്മദ് കല്ലുമ്മക്കായ വിത്തുകളുമായി കവ്വായിക്കായലിലിറങ്ങിയത്. ആദ്യം ചെറിയ രീതിയില്‍ കൃഷി പരീക്ഷിച്ചു നോക്കി. കാര്യം ശരിയാകുമെന്ന വിശ്വാസം വന്നതോടെ കവ്വായിക്കായലിലെ പടന്ന വടക്കേക്കാട് ഭാഗത്തു കൃഷി വ്യാപിപ്പിച്ചു.

മുളസ്റ്റേജ്
കടലില്‍ പാറക്കെട്ടുകളില്‍ സ്വാഭാവികമായി വളര്‍ന്നുവരുന്ന കല്ലുമ്മക്കായയുടെ കൃഷി കായലില്‍ ആരംഭിച്ചതു മുളയുടെ സ്റ്റേജുകളുണ്ടാക്കിയാണ്. കായലില്‍ മുളകൊണ്ട് സ്റ്റേജ് കെട്ടും. രണ്ടടിയോളം നീളത്തില്‍ കമ്പ മുറിച്ചെടുത്തു കല്ലുമ്മകായ വിത്തുകള്‍ തുണിയില്‍ നിരത്തി കമ്പയില്‍ പൊതിഞ്ഞുകെട്ടി മുള സ്റ്റേജില്‍ ബന്ധിപ്പിച്ചു കായലിലേക്ക് ഇറക്കിയിടും. ഒരാഴ്ച കഴിയുന്നതോടെ കല്ലുമ്മക്കായ വിത്തുകള്‍ കമ്പയില്‍ പിടുത്തമിടുന്നതോടെ കായ വളര്‍ന്നു തുടങ്ങും.

കിട്ടിയത് കോടികള്‍
രണ്ടടിയോളം നീളത്തിലുള്ള കമ്പയിലാണു വിത്തുകള്‍ പാകുന്നത്. ഇതിനെ ഒരു കൈ എന്നാണു കര്‍ഷകര്‍ പറയുന്നത്. ഒരു കൈ(അഥവാ രണ്ടടി നീളമുള്ള കമ്പയില്‍) 250 മുതല്‍ 300 വരെ വിത്തുകള്‍ നിക്ഷേപിക്കാം. നേരത്തെ മുള കൊണ്ടുണ്ടാക്കിയ സ്റ്റേജില്‍ ഇത്തരത്തിലുള്ള 450 മുതല്‍ 500 വരെ കൈ ഇറക്കിവയ്ക്കാന്‍ കഴിയുമായിരുന്നു. 150 കൈ കൃഷിയിറക്കിയാല്‍ ഒരു യൂനിറ്റായി കണക്കാക്കും.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇറക്കുന്ന കൃഷിയുടെ വിളവെടുപ്പ് മെയ്, ജൂണ്‍ വരെയാണ്. ആദ്യ വര്‍ഷം കൃഷിയിറക്കിയവര്‍ക്ക് ഒരു കിലോ കല്ലുമ്മക്കായയ്ക്കു നാലര രൂപയായിരുന്നു കിട്ടിയിരുന്നത്. കൊച്ചി ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനി നാട്ടില്‍ മാര്‍ക്കറ്റില്ലാത്ത കല്ലുമ്മക്കായ ഏറ്റെടുത്തു സംസ്‌കരിച്ച് യൂറോപ്പിലേക്കു കയറ്റിഅയച്ചു തുടങ്ങിയതോടെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കവ്വായി കായലില്‍ കൃഷിക്കാരുടെ എണ്ണം വര്‍ധിച്ചു. കുടുംബശ്രീ യൂനിറ്റുകള്‍, പുരുഷ സ്വയം സഹായ സംഘങ്ങള്‍, വ്യക്തികള്‍ അങ്ങനെ എല്ലാവരും കൂട്ടത്തോടെ കായലില്‍ ഇറങ്ങി. വില നാലര രൂപയില്‍ നിന്ന് 35 രൂപയിലേക്കെത്തി. ഓരോ വര്‍ഷവും നാലു പഞ്ചായത്തിലുള്‍പ്പെടുന്ന കര്‍ഷകര്‍ ആദ്യകാലത്ത് ആകെ ആറു കോടിയിലധികം രൂപയുടെ കല്ലുമ്മക്കായ വില്‍പന നടത്തിയിരുന്നു.

03

 

നഷ്ടപ്രതാപം
ഉപ്പുവെള്ളത്തിലെ പ്ലവകങ്ങളാണു കല്ലുമ്മക്കായയുടെ ഭക്ഷണം. കാലം തെറ്റിയ മഴ കൊണ്ടുള്ള കായലിലെ ഉപ്പിന്റെ വ്യതിയാനം കല്ലുമ്മക്കായ മാംസം ഇല്ലാതെ വാപിളര്‍ന്നു നഷ്ടം സംഭവിക്കുന്നു. ഓരോ വര്‍ഷവും വിത്തിന്റെ വിലവര്‍ധനയും കാലാവസ്ഥാ വ്യതിയാനം മൂലം കൃഷി നശിക്കുന്നതും പതിവായി. കായലില്‍ ബണ്ട് തടസം സൃഷ്ടിക്കുന്നതിനാല്‍ ഒഴുക്ക് നഷ്ടപ്പെടുന്നതും കായയുടെ വളര്‍ച്ച മുരടിപ്പിച്ചു. ഒന്നര പതിറ്റാണ്ടോളം കര്‍ഷകര്‍ക്കു ലാഭത്തിന്റെ കണക്കുമാത്രമായിരുന്നു പറയാനുണ്ടായിരുന്നത്. കുടുംബശ്രീ യൂനിറ്റുകളിലൂടെ സ്ത്രീകളും കൃഷിയിറക്കാന്‍ തുടങ്ങിയതോടെ ഉല്‍പാദനം വന്‍ തോതില്‍ വര്‍ധിച്ചു. എന്നാല്‍ വര്‍ധിച്ച കൃഷിയോടൊപ്പമുണ്ടായ കാലാവസ്ഥാ വ്യതിയാനവും കര്‍ഷകര്‍ക്കു നഷ്ടങ്ങള്‍ വരുത്തിവച്ചു.
ആദ്യകാലത്ത് 1,500 രൂപയ്ക്ക് ഒരു ബാഗ് വിത്തുകള്‍ കിട്ടിയിരുന്ന സ്ഥാനത്ത് ഇന്ന് ഏഴായിരവും എട്ടായിരവും നല്‍കിയാല്‍ മാത്രമേ വിത്തുകള്‍ ലഭ്യമാകൂവെന്ന അവസ്ഥയിലെത്തി. കണ്ണൂരില്‍ നിന്നും കാസര്‍കോട്ടു നിന്നും വിത്തുകള്‍ ലഭ്യമായിരുന്ന സ്ഥാനത്ത് കോഴിക്കോട്, ആലപ്പുഴ ഭാഗത്തു നിന്നും വിത്തുകള്‍ എത്തിത്തുടങ്ങി. വിത്തുകള്‍ പറിച്ചെടുത്ത് 24 മണിക്കൂറിനുള്ളില്‍ കായലില്‍ വിത്തിറക്കണം. ഇല്ലെങ്കില്‍ നശിക്കും.
ഇത്തരത്തില്‍ ഇടനിലക്കാര്‍ മുഖേന എത്തിക്കുന്ന വിത്തുകളില്‍ നല്ലതും ജീവനില്ലാത്തതും കൂട്ടിക്കലര്‍ത്തി കൃഷിക്കാര്‍ക്ക് എത്തിക്കുന്നതിനാല്‍ വിളവു കുറയാന്‍ കാരണമാകുന്നു. ഒരു ചാക്ക് വിത്തുകള്‍ ഉപയോഗിച്ച് 45 മുതല്‍ 50 വരെ കൈകള്‍ നിര്‍മിക്കാനാകും. പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ 10 കൈ കല്ലുമ്മക്കായ കൊണ്ട് ഒരു ചാക്ക് നിറയും. 75 കിലോയോളം വരുമിത്. അഞ്ചു വര്‍ഷം മുന്‍പുവരെ ഒരു ചാക്കിന് ഇടനിലക്കാര്‍ 1,700 മുതല്‍ 1,800 രൂപവരെ നല്‍കിയിരുന്നു. മെയ് മാസത്തോടെ കണ്ണൂര്‍, മംഗളൂരു, കോഴിക്കോട്, തലശ്ശേരി ഭാഗത്തുള്ള ഇടനിലക്കാര്‍ കല്ലുമ്മക്കായ കര്‍ഷകരെ തേടിയെത്തുന്നു. ഇന്ന് 7,000 രൂപയാണ് ഒരു ബാഗ് വിത്തിന്.
ഇത്തരത്തില്‍ അഞ്ച് ബാഗ് വിത്ത് ഒരു കര്‍ഷകന്‍ കൃഷി ചെയ്താല്‍ 15 ചാക്ക് വിളവു ലഭിക്കേണ്ട സ്ഥാനത്ത് മൂന്നു മുതല്‍ അഞ്ചു വരെ ചാക്ക് വിളവുകളാണു ലഭിക്കുന്നത്. വിത്തുകളിലെ ഗുണനിലവാരമില്ലായ്മയും ഇടനിലക്കാരുടെ ചൂഷണവുമാണ് ഇറക്കുന്ന കൃഷിക്കനുസൃതമായി വിളവു ലഭിക്കാത്തതിനു മറ്റൊരു കാരണം. കൂടിവരുന്ന ചൂടും കൃഷി നശിക്കാന്‍ കാരണമാകുന്നുണ്ട്.
പൂര്‍ണ വളര്‍ച്ചയെത്തിയ 20 കായ ലഭിച്ചാല്‍ ഒരു കിലോ ആകുമെങ്കിലും ഇന്ന് പൂര്‍ണ വളര്‍ച്ചയില്ലാത്ത ചെറിയ കായയാണ് കൂടുതലായും ലഭിക്കുന്നത്. ഇതാകട്ടെ 150ഓളം കായ ഉണ്ടെങ്കില്‍ മാത്രമാണ് ഒരു കിലോ വരുന്നത്. ഇതിനു സാധാരണ മാര്‍ക്കറ്റില്‍ പോലും ആവശ്യക്കാരില്ലാത്ത അവസ്ഥയിലുമാണ്. പരിമിതികള്‍ക്കിടയിലും ഓരോ വര്‍ഷവും 2,000 ടണ്‍ കല്ലുമ്മക്കായ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതില്‍ പകുതിയിലധികവും മാംസം ഇല്ലാതെ വാപിളര്‍ന്ന നിലയില്‍ നശിക്കുകയാണു ചെയ്യുന്നത്.

08

മിച്ചം വരുന്ന കടക്കെണി
ഓരോ വര്‍ഷവും കര്‍ഷകര്‍ കൃഷിയിറക്കാനായി ബാങ്കില്‍ നിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പയെടുത്തോ, സ്വര്‍ണം പണയപ്പെടുത്തിയോ ആണു കൃഷിക്കാവശ്യമായ പണം കണ്ടെത്തുന്നത്. വിളവെടുപ്പു കഴിഞ്ഞാലും വായ്പ വായ്പയായിത്തന്നെ കിടക്കുകയാണു പതിവ്. ഓരോ വര്‍ഷവും പുതിയ പ്രതീക്ഷകളോടെ വിത്തുകളുമായി കായലിലിറങ്ങുന്ന കര്‍ഷകരുടെ പ്രതീക്ഷയില്‍ ഇതു നിരാശയുടെ കാര്‍മേഘം പരത്തുന്നു.

പ്രതിസന്ധി
വിളവു നശിക്കുന്നതിലേറെ കര്‍ഷകര്‍ക്ക് ആശങ്കയുണ്ടാക്കുന്നത് ഇനി എത്രകാലം കവ്വായിക്കായലില്‍ കൃഷിയിറക്കാന്‍ കഴിയുമെന്നതാണ്.
കാലാവസ്ഥയുടെ അനിശ്ചിതാവസ്ഥയും കൃഷി പെരുകിയതും മൂലം കല്ലുമ്മക്കായ വളരുന്നതിനുള്ള ആവാസവ്യവസ്ഥ നഷ്ടപ്പെട്ടു. കായലിന്റെ സ്വാഭാവികമായ ലവണക്കൂട്ടുകളില്‍ മാത്രമേ കല്ലുമ്മക്കായ വളരുകയുള്ളൂ. കടലില്‍ കൃഷി ചെയ്യാനുള്ള പരീക്ഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

 

അധികൃതര്‍ ചെയ്യേണ്ടത്

1. കൃഷിക്കു തടസം നില്‍ക്കുന്ന ഇടയിലെക്കാട് ബണ്ട് മുറിച്ച് വെള്ളം ഒഴുകാന്‍ അനുവദിക്കുക.
2. കൃഷിയിടത്തിനടുത്തായി കല്ലുമ്മക്കായ സംസ്‌കരണ കേന്ദ്രം ആരംഭിക്കുക. ഇത് ഇടനിലക്കാരുടെ ഇടപെടല്‍ ഇല്ലാതാക്കും. സംസ്‌കരണ കേന്ദ്രം വഴി ഗുണമേന്മയുള്ള വിത്തുകള്‍ വിതരണം ചെയ്യുക.
 3.അഡാക്ക് മുഖേന കൃഷിക്കാവശ്യമായ സബ്‌സിഡിയോടുകൂടിയ ധനസഹായം കര്‍ഷകര്‍ക്കു ലഭ്യമാക്കുക.
4. കൃഷി നശിച്ചവര്‍ക്കു നല്‍കിവരുന്ന നഷ്ടപരിഹാര വിതരണം സുതാര്യമാക്കുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൃഷി ഇറക്കാത്ത ചിലര്‍ക്കു നഷ്ടപരിഹാരം ലഭ്യമായിട്ടുണ്ട്. ഇതില്‍ മത്സ്യ ഫെഡ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നു കര്‍ഷകര്‍ തന്നെ പറയുന്നു. അതിനാല്‍ കൃഷിയിറക്കിയവര്‍ക്കു മാത്രം നഷ്ടപരിഹാരം നല്‍കാന്‍ അധികൃതരുടെ ശ്രദ്ധ ഈ മേഖലയില്‍ വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  24 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  26 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago