HOME
DETAILS
MAL
രൂപേഷിനെതിരേയുള്ള കേസുകള്‍ ജൂണില്‍ പരിഗണിക്കും
backup
March 08 2017 | 22:03 PM
തലശ്ശേരി: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ പ്രതിയായ കേസുകള്‍ ജൂണ്‍ ആറിനു പരിഗണിക്കാന്‍ തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. രൂപേഷിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെയുള്ള കേളകം പൊലിസ് രജിസ്റ്റര്‍ചെയ്ത യു.എ.പി.എ ഉള്‍പ്പെട്ട ആറു കേസുകളാണു പ്രതിക്കെതിരേ തലശ്ശേരി കോടതിയുടെ പരിഗണനയിലുള്ളത്. ജഡ്ജി വി ജയറാം ഇന്നലെ പരിഗണിച്ച ആറുകേസുകളും ജൂണ്‍ ആറിലേക്കു വീണ്ടും പരിഗണിക്കാനായി മാറ്റുകയായിരുന്നു.
കേളകം, പയ്യാവൂര്‍, ഇരിട്ടി, പെരിങ്ങോം പൊലിസ് സ്റ്റേഷ നുകളില്‍ ഓരോ കേസ് വീതവും പയ്യാവൂരില്‍ രണ്ടു കേസും രൂപേഷിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിടുംപൊയിലിലെ ന്യൂ ഭാരത് സ്റ്റോണ്‍ ക്രഷര്‍ ആക്രമിച്ച് തകര്‍ത്ത കേസാണ് ഇതില്‍ പ്രമാദമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."