കേന്ദ്ര സര്‍ക്കാര്‍ നിയമ സംവിധാനങ്ങളെ തകര്‍ക്കുന്നു: കെ.പി.എ മജീദ്
വടകര: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ നിയമ വ്യവസ്ഥകളെ പോലും മറികടക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. വടകര ടൗണ്‍ യൂത്ത് ലീഗ് കോട്ടപ്പറമ്പില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതികളെ മറികടക്കുന്ന തീരുമാനങ്ങള്‍ തുടര്‍ച്ചയായി സ്വീകരിക്കപ്പെടുന്നു. ബി.ജെ.പി സര്‍ക്കാറുകള്‍ക്കെതിരേ വിധി പുറപ്പെടുവിച്ച ജഡ്ജിമാരെ സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് എതിര്‍ക്കുന്നു. ഇത്തരം നിലപാടുകള്‍ രാജ്യത്തെ നിയമവ്യവസ്ഥയെ തന്നെ അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.സി അക്ബര്‍ അധ്യക്ഷനായി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ്, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, എം.സി വടകര, വി.വി മുഹമ്മദലി, അന്‍വര്‍ സാദത്ത്, കെ.കെ നവാസ്, പ്രൊഫ. കെ.കെ മഹമൂദ്, ടി.ഐ നാസര്‍, ഒ.കെ ഇബ്രാഹിം, അഫ്നാസ് ചോറോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."