അനധികൃതമായി ശേഖരിച്ച ഒരു കോടിയുടെ മണല്‍ പിടിച്ചെടുത്തു
മംഗളൂരു: അനധികൃതമായി ശേഖരിച്ചുവച്ച ഒരു കോടി രൂപയുടെ മണല്‍ അധികൃതര്‍ പിടിച്ചെടുത്തു. ഉലൈബെട്ടുവിലെ ഒരു സ്വകാര്യ ഡോക്ക് യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന മണലാണ് മംഗളൂരു സിറ്റി പൊലിസ്, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. 42 ബോട്ടുകളിലായി മണല്‍ ഡോക്ക് യാര്‍ഡില്‍ സൂക്ഷിച്ചതായി കണ്ടെത്തുകയായിരുന്നു. മണലിനുപുറമെ അഞ്ചു ടിപ്പര്‍ ലോറികളും രണ്ടു ബുള്‍ഡോസറുകളും കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. രവിരാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഡോക്യാര്‍ഡ്.
എ.സി.പി രാമാചന്ദ്രറാവു, മൈനിങ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പദ്മശ്രീ, ഓഫിസര്‍ മൂര്‍ത്തി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. മറ്റൊരു പരിശോധനയില്‍ കച്ചവടത്തിനായി കൊണ്ടുപോവുകയായിരുന്ന അനധികൃത മണലും പിടിച്ചെടുത്തു.
മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു. 10.2 ലക്ഷം രൂപയോളം വരുന്ന മണല്‍ തുമ്പയില്‍നിന്നു പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."