HOME
DETAILS
MAL
കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ നഴ്സുമാരെ ആക്രമിച്ചു
backup
March 23 2020 | 09:03 AM
കൊല്ലം: ആശ്രാമം പി.ഡബ്ല്യു.ജി വനിതാ ഹോസ്റ്റലില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ അക്രമാസക്തനായി. ഇയാള്‍ നിരീക്ഷണകേന്ദ്രത്തിലെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു. നഴ്സുമാരെ ആക്രമിക്കുകയും ചെയ്തു. ഇയാള്‍ മാനസികരോഗത്തിന് മരുന്നുകഴിക്കുന്ന കാര്യം വീട്ടുകാര്‍ മറച്ചുവെച്ചിരുന്നു.
ഞായറാഴ്ച്ച വൈകുന്നേരമാണ് ഇയാളെ നിരീക്ഷണകേന്ദ്രത്തിലെത്തിച്ചത്. ഇയാളുടെ ആക്രമണത്തില്‍ നഴ്സുമാര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്ന കുണ്ടറ സ്വദേശിയ്ക്കും പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."