'മാംസം വേവുന്ന നോവുണ്ടല്ലോ വാക്കുകള്‍ക്കതീതമാണത്'- ഡല്‍ഹി വംശഹത്യയുടെ ഇര പറയുന്നു; തോക്കും വാളും മാത്രമല്ല അക്രമികള്‍ ഉപയോഗിച്ചത് ആസിഡ് ബള്‍ബും
'തിളച്ച വെള്ളം എന്റെ മേല്‍ ആരോ കോരി ഒഴിച്ചതിനേക്കാള്‍ ഭീകരമായിരുന്നു അത്'. ശരീരത്തില്‍ ബനിയന്‍ നീക്കി ആ 23കാരന്‍ പറഞ്ഞു. ഇനിയുമുണങ്ങിയിട്ടില്ല അയാളുടെ മുറിവുകള്‍. അവക്കിപ്പോഴും രക്തം കിനിയുന്ന മാംസത്തിന്റെ നിറമാണ്. നോവൊട്ടും കുറഞ്ഞിട്ടില്ല ആ മുറിവുകള്‍ക്ക്.
ഇത് ഡല്‍ഹി വംശഹത്യയിലെ ജീവിക്കുന്ന രക്തസാക്ഷി. ഇപ്പോഴും പേടിമാറിയിട്ടില്ല കൂലിപ്പണിക്കാരനായ ഈ യുവാവിന്.
മറക്കാനാവാത്ത ആ ദിവസം
ഫെബ്രുവരി 24. സംഘ് ഭീകരര്‍ക്ക പേപിടിച്ചു തുടങ്ങിയതിന്റെ രണ്ടാം നാള്‍. ദുആ സമ്മേളനത്തിനായാണ് ഇയാള്‍ വീട്ടില്‍ നിന്ന് പുറത്തു പോയത്. ഓട്ടോയിലാണ് തിരിച്ചു പോന്നത്. ഏതാണ്ട് ഉച്ചക്ക് ഒന്നരയോടെ കശ്മീരെ ഗേറ്റിന് സമീപമെത്തി അവിടെ ഇറങ്ങി. അവിടെ നിന്ന് മറ്റൊരു ഓട്ടോ പിടിക്കാനായിരുന്നു പ്ലാന്‍. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ അക്രമം ശക്തമായതിനാല്‍ ആരും വരാന്‍ തയ്യാറായില്ല. ഒടുവില്‍ ഒരു ഓട്ടോ കിട്ടി. അത് അയാളെ ഉസ്മാന്‍പൂരില്‍ ഇറക്കി വിട്ടു. തനിക്ക് പോവേണ്ടിയിരുന്ന കാജുരിഖാസിന് സമീപമായിരുന്നു അത്. ഇവിടെ നിന്ന് നടക്കാന്‍ തീരുമാനിച്ചു. കുറച്ചു നടന്നപ്പോള്‍ തന്റെ അതേ സാഹചര്യത്തില്‍ പെട്ട കുറച്ചു പേരെ കണ്ടു. അപ്പോഴാണ് എതിര്‍ വശത്തു നിന്ന് ആയുധങ്ങളൊക്കെയായി ഒരു സംഘം വരുന്നതു കണ്ടത്. അരുപതോളം ആളുകളുണ്ടാ.ിരുന്നു അവര്‍. അവര്‍ ജയ്ശ്രീറാം വിളിക്കുന്നുണ്ടായിരുന്നു. അവരെ കൊല്ലൂ എന്ന് ആര്‍ത്തട്ടഹസിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ തിരിഞ്ഞോടി. ജീവനും കൊണ്ടുള്ള ഓട്ടമായിരുന്നു അത്. അവര്‍ പിറകേയും. സമീപത്തെ പൊലിസ് പോസ്റ്റും പിന്നിട്ടായിരുന്നു ഓട്ടം. അവര്‍ കല്ലെറിയുന്നുമുണ്ടായിരുന്നു. അതിനിടെ കൂട്ടത്തിലെ രണ്ടു മൂന്നുപേരെ അക്രമികള്‍പിടികൂടിയിരുന്നു. ഒരു വിധത്തില്‍ കജൂരിഖാസിലെത്തി. ആ സമയത്ത് വായുവിലൂടെ േെന്താ പറന്നു വരുന്നതുപോലെ തോന്നി. അത് പിറകുവശത്ത് പതിച്ചു. എന്റെ വസ്ത്രം കരിഞ്ഞു. ശക്തമായ വേദനയാല്‍ ആ ആര്‍ത്തു കരഞ്ഞു. എന്നിട്ടും ഞാന്‍ ഓടിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും പിന്നാലെ ഓടിയിരുന്ന സംഘം ചിന്നിച്ചിതറിയിരുന്നു. ഞാന്‍ ഭജന്‍പുരയിലത്തി. അവിടെ ഉള്ളവര്‍ എന്നെ തടഞ്ഞു. പോവേണ്ടെന്നും അവിടെ പ്രശ്‌നമാണെന്നും അവര്‍ പറഞ്ഞു. അവര്‍ ഹിന്ദുക്കളായിരുന്നു. ചാന്ദ്ബാഗിലൂടെ അവര്‍ എന്നെ മുസ്തഫാബാദിലെത്തിച്ചു. എവിടെ നിന്ന് ആരോ എന്നെ ആശുപത്രിയിലെത്തിച്ചു.
ഡോക്ടര്‍ മുറിവില്‍ തണുത്ത പാലൊഴിച്ചു. ഐസ് വെച്ചു. ഇത്രയധികം വേദന താനിന്നോളം സഹിച്ചിട്ടുണ്ടാവില്ല- ആ ചെറുപ്പക്കാരന്‍ ഓര്‍ക്കുന്നു .ഇപ്പോഴും മുറിവിന്റെ വേദനകൊണ്ട് വലതുവശം ചേര്‍ന്ന് കിടക്കാനാവുന്നില്ല ഇയാള്‍ക്ക്. ആസിഡാണ് എറിഞ്ഞതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
മുകളില്‍ നിന്ന് പറന്നു വന്ന തീഗോളം
ഇതേ അനുഭവം തന്നെയാണ് 22കാരനായ മുഹമ്മദ് ഖുര്‍ഷിദിനും പറയാനുണ്ടായിരുന്നത്. പ്രാര്‍ത്ഥനാ സമ്മേളനത്തിന് പോയി വരികയായിരുന്നു. വാഹനമൊന്നും കിട്ടാതെ നന്നു. കജൂരിഖാസ് ഫ്‌ളൈ ഓവറില്‍ എത്തിയപ്പോള്‍ ഒരു സായുധ സംഘം അലറിവിളിച്ച് വരുന്നത് കണ്ടു. തിരിഞ്ഞോടി. അപ്പോഴേക്കും എന്തോ ഒന്നു പറന്നു വന്ന് തലക്ക് പതിച്ചു. അത് ചിതറിത്തെറിച്ചു. മുഖവും മറ്റും പൊള്ളി. അസഹനീയമായ വേദന.എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. അബോധാവസ്ഥയിലായി.സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചു. ആസിഡാണ് ഉപയോഗിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
തനിക്ക കേസിന് പോവാന്‍ താല്‍പര്യമില്ലെന്ന് ഖുര്‍ശിദ് പറയുന്നു.
എന്റെ കണ്ണുകള്‍ എരിയുന്നു അമ്മീ- നോവായി അനം
മുസ്തഫാബാദിലെ ദുരിതാശ്വാസ ക്യാംപ്. അവിടെയുണ്ട് അനം എന്ന ഇരുപത്കാരി. അക3മികള്‍ ആസിഡെറിഞ്ഞ മറ്റൊരാള്‍. ശിവ് വിഹാരിലാണ് ഇവര്‍ താമസിച്ചിരുന്നത്. രണ്ട് നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കച്ചവടവും മുകളില്‍ താമസവും.
പ്രശ്‌നം തുടങ്ങിയതു മുതല്‍ പോവാം പോവാം എന്ന് ഞാന്‍ പറഞ്ഞിരുന്നതാണ്- അനമിന്റെ ഉമ്മ മുംതാസ് പറയുന്നു. എന്നാല്‍ ഇത് നമ്മുടെ വീടാണ്.ഇതുവിട്ട് നാം എവിടെ പോവാനാണെന്നു പറയും ഉപ്പ- മുംതാസ് ഓര്‍ത്തു. അന്ന് തെരുവ് മുഴുവന്‍ ഇരുട്ടിലാണ്ടു പോയ ആ ദിവസം. എന്താണ് ചുറ്റിലും നടക്കുന്നതെന്നറിയാന്‍ ടെറസിനു മുകളില്‍ കയറിയതായിരുന്നു. ഞാന്‍ കോണിപ്പടിയില്‍ നിന്നു. ഉപ്പയും മകളും കയറി. പുറത്തു നിന്ന് ജയ് ശ്രീറാം വിളികള്‍ ഉയരുന്നുണ്ട്. പെട്ടെന്നായിരുന്നു. കണ്ണിമ ചിമ്മുന്ന നേരം കൊണ്ട് എന്തോ വന്ന് അദ്ദേഹത്തിന്റെ തയക്കിടിച്ചു. ചിറിത്തെറിച്ചു. അനമിന്റെ മുഖത്തും കണ്ണുകളിലും വായിലുമൊക്കെ ആയി. അദ്ദേഹത്തിന്റെയും. ഇപ്പോഴും ഇരുവര്‍ക്കും ശരിക്ക് സംസാരിക്കാന്‍ പോലും കഴിയുന്നില്ല. ആരൊക്കെയോ ചേര്‍ന്നാണ് ആശുപത്രയിലെത്തിച്ചത്. ആസിഡ് പൊള്ളിയപ്പോള്‍ ഉണ്ടായതിനേക്കാള്‍ വലിയനോവാണ് ആശുപത്രയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ഉണ്ടായത്. വീട് നശിപ്പിച്ചിരിക്കുന്നു. എല്ലാം കൊള്ളയടിച്ചിരിക്കുന്നു. കടയും വീട്ടിലുല്‌ളതും എല്ലാം...അവള്‍ പറഞ്ഞു നിര്‍ത്തി.
ഡല്‍ഹി വംശഹത്യയില്‍ പുറംലോകമറിയാനായി ഇനിയും ഏറെയുണ്ട്. ഒന്നും തുറന്നുപറയാന്‍ പലരും തയ്യാറല്ല. അവരുടെ ജീവന് മേല്‍ ഒരു വാള്‍ തൂങ്ങിയാടുന്നുണ്ടെന്നതു തന്നെ കാരണം. അധികാരത്തിന്റെ കരുത്തുള്ള വാള്‍.
കടപ്പാട് ദ സ്‌ക്രോള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."