HOME
DETAILS

കൊവിഡ് 19: വിമാനകമ്പനികൾ കടുത്ത നഷ്ടത്തിലേക്ക്, മിഡിൽ ഈസ്റ്റിൽ നഷ്ടം ഏഴ് ബില്യൺ ഡോളർ, 3,47,000 തൊഴിൽ 

  
backup
March 23 2020 | 10:03 AM

flights-companies-are-too-loses-2020

 

       റിയാദ്: കൊവിഡ് 19 കൊറോണ വൈറസ് വ്യാപനത്തോടെ വിമാന കമ്പനികൾ സർവ്വീസ് റദ്ദാക്കിയതോടെ നഷ്ടം കുമിഞ്ഞു കൂടുന്നതായി റിപ്പോർട്ട്. ജനുവരി മുതൽ മാർച്ച് 11 വരെയുള്ള കണക്കുകൾ പ്രകാരം ഗൾഫ് മേഖലയിൽ മാത്രം ഏഴ് ബില്യൺ റിയാലിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. എന്നാൽ മിഡിൽ ഈസ്റ്റിൽ ഇത് 7 ബില്യൺ ഡോളർ  നഷ്ടമാണ് വിമാന കമ്പനികൾ നേരിടുന്നത്. ജനുവരി അവസാനം മുതൽ മിഡിൽ ഈസ്റ്റിൽ 16,000 വിമാന സർവീസുകൾ റദ്ദാക്കിയെന്നാണ് അയാട്ടയുടെ (ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ) കണക്ക്. ഈ മേഖലയിൽ 3,47,000 പേരുടെ ജോലിയും ഭീഷണിയുടെ വക്കിലുമാണ്. 9/11 ആക്രമണം, സാർസ് വൈറസ് ബാധ, 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി എന്നിവയെക്കാൾ എത്രയോ പതിന്മടങ്ങാണ് നിലവിലെ പ്രതിസന്ധിയെന്നും കൂടുതൽ വ്യാപകമായിട്ടുണ്ടെന്നും അയാട്ട ഡയരക്ടർ ജനറലും സിഇഒ യുമായ അലക്‌സാണ്ടർ ഡി ജൂനിയക് പറഞ്ഞു. 
       സഊദിയിൽ മാത്രം വിമാനക്കമ്പനികൾക്ക് 3.1 ബില്യൺ ഡോളറിന്റെ വരുമാന ഇടിവും 1,40,300 പേർക്ക് തൊഴിൽ നഷ്ടവുമാണെന്നാണ് അയാട്ടയുടെ റിപ്പോർട്ട് പറയുന്നത്. യു.എ.ഇയിൽ 2.8 ബില്യൺ ഡോളർ വരുമാനക്കുറവും 1,63,000 പേർക്ക് തൊഴിൽ നഷ്ട ഭീഷണിയും നിലനിൽക്കുന്നു. ബഹ്‌റൈനിൽ 204 മില്യൺ ഡോളർ നഷ്ടവും 5100 തൊഴിൽ ഭീഷണി, കുവൈത്ത് 547 മില്യൺ ഡോളർ 19800 പേർക്ക് തൊഴിൽ ഭീഷണി, ഒമാൻ 238 മില്യൺ ഡോളർ 36700 പേർക്ക് തൊഴിൽ ഭീഷണി എന്നിങ്ങനെയാണ് വരുമാന നഷ്ടം കണക്കാക്കുന്നത്.
       കൊവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ നിരവധി പേർ ബുക്കിംഗ് കാൻസൽ ചെയ്യുകയോ യാത്ര വേണ്ടെന്നുവെക്കുകയോ ചെയ്തത് വ്യോമയാന മേഖലയെ സാരമായി ബാധിച്ചു. മാർച്ച് 11 വരെ 27 ബില്യൺ റിയാൽ വരുമാനത്തിൽ ഇടിവുമുണ്ടായി. കഴിഞ്ഞ വർഷത്തേക്കാൾ 75 ശതമാനം വരെ ടിക്കറ്റ് റീഫണ്ടിങ്ങാണ് നടന്നത്. ഇത് മൂലം വിമാന കമ്പനികൾക്ക് വൻ തുകയാണ് തിരിച്ചു നൽകേണ്ടി വന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ബുക്കിംഗിൽ കഴിഞ്ഞ വർഷത്തേക്കാൾ 40 ശതമാനമാണ് കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര എയർലൈനുകൾക്ക് പ്രതിസന്ധി മറികടക്കാൻ 200 ബില്യൺ ഡോളറിന്റെ പാക്കേജ് ആവശ്യമായി വരുമെന്നാണ് കരുതുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago