മര്‍കസ് വാഫി കോളജ് വാര്‍ഷികം നാളെ
കളമശ്ശേരി : 'സമന്യയ വിജ്ഞാനം സമര്‍പ്പിത യവ്വനം' എന്ന പ്രമേയത്തില്‍ നടക്കുന്ന കളമശ്ശേരി മര്‍കസ് വാഫി കോളജിന്റെ ഏഴാമത് വാര്‍ഷികാഘോഷം നാളെ മുതല്‍ പത്തു വരെ നടക്കും. വാര്‍ഷികത്തോടനുബന്ധിച്ചു വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 9:30 ന് സമസ്തയുടെ ത്രിവര്‍ണ പതാക മര്‍കസ് മാനേജര്‍ എ. എം. പരീദ് ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന വാഫി കുടുംബ സംഗമം നഗരസഭാ വൈസ് ചെയര്‍മാന്‍ ടി. എസ്. അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും.
മസ്ജിദ് ഇബ്രാഹിം പ്രസിഡന്റ് എം.എം അലിയാര്‍ ഹാജി അധ്യക്ഷത വഹിക്കും. വണ്ടൂര്‍ അബൂബക്കര്‍ മൗലവിയുടെ ദുആയോട് കൂടി ആരംഭിക്കുന്ന സമ്മേളനത്തിന് പി.ടി.എ പ്രസിഡന്റ് ഷാജഹാന്‍ കാരുവള്ളി സ്വാഗതമാശംസിക്കും. മര്‍വ സ്റ്റുഡന്റസ് യൂണിയന്‍ വാഫി ഗീതാമാലപിക്കും. തൃക്കാക്കര ജുമാ മസ്ജിദ് ഖത്തീബ് ലത്തീഫ് വാഫി ഖുര്‍ആന്‍ സന്ദേശം നല്‍കും. ഡോക്ടര്‍ മുസമ്മില്‍ ഫൈസി, എം. എം. അബൂബക്കര്‍ ഫൈസി, അബ്ദുല്‍ ജബ്ബാര്‍ ബാഖവി എന്നിവര്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന ഫേസ് ടു ഫേസ് പരിപാടിക്ക് ഉസ്മാന്‍ ഇരിങ്ങാട്ടിരി, അബ്ദുള്ള ബിന്‍ ശരീഫ് വാഫി നേതൃത്വം നല്‍കും. മാതൃസംഗമം കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റുഖിയ ജമാല്‍ ഉദ്ഘാടനം ചെയ്യും. എസ്. എസ്. എം. സീനിയര്‍ ഫാക്കല്‍റ്റി എം. എം. സുബേറ ടീച്ചര്‍ വിഷയാവതരണം നടത്തും.
ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന ഗെറ്റ് ടുഗതര്‍ അലൂംനി ടീന്‍സ് മീറ്റ് മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി കടപ്പള്ളിമൂല ഉദ്ഘാടനം ചെയ്യും. എസ്. കെ.എസ്.എസ്. എഫ് ജില്ല പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹുദവി അധ്യക്ഷത വഹിക്കും. അന്‍സാര്‍ ബാഖവി പൂര്‍വ വിദ്യാര്‍ത്ഥികളോട് സംവദിക്കും. എം. ബി. അബൂബക്കര്‍ ഹാജി സ്വാഗതവും മര്‍വ സ്റ്റുഡന്റസ് യൂണിയന്‍ സെക്രട്ടറി അജ്മല്‍ ഷാജഹാന്‍ നന്ദിയും പറയും. വൈകിട്ട് 4:30 ന് ബിനാലെ ഗ്രാന്‍ഡ് എക്‌സ്‌പോ ഉദ്ഘാടനം മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. എം.എ അബ്ദുല്‍ വഹാബ് നിര്‍വഹിക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍ എ.ടി.സി കുഞ്ഞുമോന്‍ അധ്യക്ഷനാവും. വൈകിട്ട് 6:30 ന് സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ഇ. എസ്. ഹസന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. വാഫി കോളജ് ചെയര്‍മാന്‍ അഡ്വ. എ. പി ഇബ്രാഹിം അധ്യക്ഷത വഹിക്കും.
കോളജ് കമ്മിറ്റി കണ്‍വീനര്‍ ഹമീദ് മണ്ണോപിള്ളി സ്വാഗതം ആശംസിക്കും. ഡോ. എം. അബ്ബാസ് ഹാജി, മുഹമ്മദ് മാനാത്ത്, മുഹമ്മദ് അനസ് ബാഖവി, അബ്ദുസമദ് ദാരിമി, ഫൈസല്‍ കങ്ങരപ്പടി, അഡ്വ. സജ്ജാദ്, അഡ്വ. എം. എ സലാം, മുഹമ്മദ് കുഞ്ഞ് എട്ടു കാളില്‍, കെ. ഇ അബ്ദുല്‍ സലീം, സി. എം അബ്ദുല്‍ റഹ്മാന്‍ കുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. പ്രമുഖ പ്രഭാഷകന്‍ അബ്ദുള്ള സലീം വാഫി അമ്പലക്കണ്ടി മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."