വനിതാ ദിനം: സ്ത്രീകളെ ആദരിച്ചു
കാഞ്ഞങ്ങാട്: അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ ആദരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഭൂമിക, ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യം, വിവിധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍. സുലൈഖ അധ്യക്ഷയായി. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.പി ദിനേശ്കുമാര്‍ ആദരിച്ചു. ജില്ലാ പാലിയേറ്റിവ് ഫീല്‍ഡ് കോ-ഓഡിനേറ്റര്‍ എന്‍.എച്ച്.എം ഷിജി ശേഖര്‍, ഡോ. കൃഷ്ണകുമാരി (ഐ.എം.എ പ്രതിനിധി) , എച്ച്.ആര്‍. സുകന്യ (കൗണ്‍സലര്‍), പ്രൊഫ. ജില്ലി ജോണ്‍ ( എച്ച്.ഒ.ഡി),കെ. ലത(കൗണ്‍സലര്‍), സോണിയ സ്റ്റീഫന്‍ ( കൗണ്‍സലര്‍ ഭൂമിക ജില്ലാ ആശുപത്രി) സംസാരിച്ചു.
തൃക്കരിപ്പൂര്‍: ബീരിച്ചേരി അല്‍ ഹുദ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലോക വനിതാ ദിനം ആചരിച്ചു. ബീരിച്ചേരി മദ്‌റസ പരിസരത്തു നടന്ന പരിപാടിയില്‍ ക്ലബ് പ്രസിഡന്റ് എം മര്‍സൂക്ക് റഹ്മാന്‍ അധ്യക്ഷനായി. ബീരിച്ചേരി ഗവ. എ.എല്‍.പി സ്‌കൂള്‍ പ്രധാനധ്യാപിക പി.കെ പ്രേമലത ഉദ്ഘാടനം ചെയ്തു.
ഫര്‍സാന കാറമേല്‍ വനിതാ ബോധവത്കരണ ക്ലാസിനു നേതൃത്വം നല്‍കി. മഹിളാ ആനുകൂല്യ വിഷയങ്ങളില്‍ എ.ജി നൂറുല്‍ അമീന്‍ വിഷയാവതരണം നടത്തി. ടി.വി കുഞ്ഞബ്ദുല്ല, എന്‍ ഇസ്മഈയില്‍ സംസാരിച്ചു. ഫായിസ് ബീരിച്ചേരി, വി.പി.പി ശുഹൈബ്, സി.കെ റമീസ്, എം.അസ്ഹരുദ്ദീന്‍, യു.പി ഫാസില്‍, വി.പി അന്‍വര്‍, എം.ടി.പി ജാസിര്‍, എ.ജി ശുഹൈര്‍, എം.ടി.പി അഫ്രീദ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."