പുതിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി സഊദിയില്‍; ഇറാന് ആണവ കരാര്‍ ചര്‍ച്ചയാകും
റിയാദ്: പുതിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപ് സഊദിയില്‍. മേഖലയിലെ പ്രധാന രാജ്യവും അമേരിക്കയുടെ പ്രമുഖ സഖ്യ രാജ്യവുമെന്ന പരിഗണ നല്‍കിയാണ് അധികാരമേറ്റെടുത്തയുടനെ തന്നെ മൈക്ക് പോംപ് സഊദി സന്ദര്‍ശനം നടത്തുന്നത്.
ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടി യാത്രയോടനുബന്ധിച്ചാണ് മൈക്ക് പോംപ് സഊദി സന്ദര്‍ശിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സഊദിയെ കൂടാതെ ഇസ്റാഈല്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. സഊദിയടക്കമുള്ള രാജ്യങ്ങളില്‍ മേഖലയിലെ നിലവിലെ പ്രധാന വിഷയങ്ങള്‍ ചര്ച്ചകയാകും. പ്രധാനമായും ഇറാന് ആണവ കരാര്‍, മേഖലയിലെ ഇറാന് ഇടപെടല്‍ ഇസ്റാഈല്‍ തലസ്ഥാനമായി ജറുസലെമിനെ അംഗീകരിച്ച അമേരിക്കന്‍ നിലപാട് എന്നിവയും ചര്‍ച്ചയാകും.
കൂട്ടത്തില്‍ സിറിയന്‍ പ്രതിസന്ധിയും റഷ്യയുമായുള്ള നയതന്ത്ര പ്രശ്നനവും ചര്‍ച്ചയാകുമെന്നാണ് വിവരം. യു.എസ് എംബസി ജറൂസലേമിലേക്ക് മാറ്റാനുള്ള തീരുമാനത്തെ തുടര്‍ന്ന് അറബ് മേഖലയില്‍ ഉണ്ടായ നയതന്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നും പര്യടനത്തിന്റെ ലക്ഷ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."