കൊവിഡ് 19: സഊദി പ്രവാസികൾ അംബാസിഡറുടെ വാക്കുകൾ ശ്രദ്ധിക്കുക
റിയാദ്: കൊവിഡ് 19 വൈറസ് ബാധ തടയാൻ സഊദി അധികൃതർ സ്വീകരിക്കുന്ന നടപടികൾക്ക് ഇന്ത്യൻ സമൂഹം പരിപൂർണ പിന്തുണ നൽകണമെന്നും ഉയർന്ന രീതിയിൽ സാമൂഹിക ഉത്തരവാദിത്തവും സ്വയം അച്ചടക്കവും പ്രകടിപ്പിക്കണമെന്നും ഇന്ത്യൻ അംബാസഡർ ഡോ: ഔസാഫ് സഈദ് ആവശ്യപ്പെട്ടു. കോവിഡ് അടയാളങ്ങൾ കണ്ടുതുടങ്ങിയാൽ ഏറ്റവും അടുത്ത ആശുപത്രികളിലെത്തണമെന്നും പരിശോധനാ ഫലം പോസിറ്റീവ് ആയാൽ എത്രയും പെട്ടെന്ന് ഇന്ത്യൻ എംബസിയെ അറിയിക്കണമെന്നും അംബാസഡർ പറഞ്ഞു.
വൈറസ് രോഗത്തേക്കാൾ ഏറ്റവുമധികം ഭീഷണിയാകുന്നത് വ്യാജ വാർത്തകളാണ്. സ്ഥിരീകരണമില്ലാത്ത വിവരങ്ങളും വീഡിയോകളും ഷെയർ ചെയ്യരുത്. രോഗം നിയന്ത്രണ വിധേയമാക്കാൻ സഊദി അധികൃതർ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. അവശ്യവസ്തുക്കളുടെ ലഭ്യത അധികൃതർ ഉറപ്പു വരുത്തിയതിനാൽ ആശങ്കപ്പെടേണ്ടതില്ല.
ഇന്ത്യക്കാർ കൂടുതൽ ജോലി ചെയ്യുന്ന കമ്പനികളുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കി വരികയാണ്. സഹായത്തിനായി ഇന്ത്യൻ എംബസിയിൽ ഹെൽപ് ലൈനും ആരംഭിച്ചിട്ടുണ്ട് (966546103992).10,12 ക്ലാസുകളിലെ വിദ്യാർഥികളുടെ മാറ്റിവെച്ച സി.ബി.എസ്.ഇ പരീക്ഷ സാഹചര്യം അനുകൂലമാകുന്നതനുസരിച്ച് മറ്റൊരു തീയതിയിൽ നടത്തുമെന്നും അംബാസിഡർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."