ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊന്ന കേസ്: ഭാര്യ അറസ്റ്റില്‍
മലപ്പുറം: ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ ഭാര്യയെ പൊലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശിയും മലബാര്‍ ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ഉടമയുമായ പോത്തഞ്ചേരി ബഷീറി(52)നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സുബൈദയെ മലപ്പുറം പൊലിസ് അറസ്റ്റ് ചെയ്തത്്.
ഈമാസം 20ന് അര്‍ധരാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്്. മലപ്പുറം മുണ്ടുപറമ്പിലെ വാടകവീട്ടില്‍ ഭാര്യ സുബൈദക്ക് ഒപ്പം കിടന്നുറങ്ങുകയായിരുന്ന ഇദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്് തുടക്കംമുതലേ പൊലിസ് ഭാര്യയെ ചോദ്യംചെയ്തിരുന്നെങ്കിലും കുറ്റം സമ്മതിച്ചിരുന്നില്ല.
തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് ശനിയാഴ്ച പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്്. പ്രതി ഭര്‍ത്താവുമൊത്ത് താമസിച്ചിരുന്ന മുണ്ടുപറമ്പിലെ വീട്്, ആസിഡ് പാത്രം ഉപേക്ഷിച്ച വാറങ്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിയുമായി എത്തി പൊലിസ് തെളിവെടുത്തു. പ്രതിയുമായി എത്തിയ പൊലിസ് സംഘം ആസിഡ് പാത്രം മലപ്പുറം എം.ബി.ഹോസ്പിറ്റലിന്റെ മുന്‍വശത്തെ തോട്ടില്‍ നിന്നു കണ്ടെടുത്തു. തെളിവെടുപ്പ് പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."