കേരളയാത്രയ്ക്ക് കരുത്തേകി യൂത്ത് ബ്രിഗേഡ്
കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്മാന് ജോസ് കെ. മാണി എം.പി നയിക്കുന്ന കേരളയാത്രയെ ജില്ലയിലുടനീളം വരവേല്‍ക്കാന്‍ യൂത്ത് ബ്രിഗേഡിന് രൂപം നല്‍കിയതായി യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കല്‍ അറിയിച്ചു. വെള്ളയും ചുവപ്പും കലര്‍ന്ന പാര്‍ട്ടി പതാകയുടെ നിറത്തില്‍ പാന്റും ടീഷര്‍ട്ടും ധരിച്ച 250 യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരാണ് ബ്രിഗേഡിലുള്ളത്.
ജില്ലാ അതിര്‍ത്തിയായ മുണ്ടക്കയത്ത് കേരളയാത്രയെ വരവേല്‍ക്കുന്ന ടീം ഇരുചക്രവാഹനത്തില്‍ രണ്ടുദിവസങ്ങളിലായി ഒന്‍പത് നിയോജകമണ്ഡലത്തിലും കേരളയാത്രയെ അനുഗമിക്കും.
കോട്ടയം ജില്ലയിലെ ഒന്‍പത് നിയോജകമണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീം രൂപീകരിച്ചിരിക്കുന്നത്. യൂത്ത് ബ്രിഗേഡിിന്റെ രൂപീകരണവും ഡെമോണ്സ്ട്രേഷന് പ്രോഗ്രാമും കോട്ടയം നാഗമ്പടം മൈതാനത്ത് വച്ച് നടത്തി.
ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കല്‍ നേതൃത്വം നല്കുന്ന ടീമില്‍ നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജോജി കുറത്തിയാടന്‍, ജോഷി തെക്കേപ്പുറം, യൂജിന്‍ കൂവെള്ളൂര്‍, കുഞ്ഞുമോന് മാടപ്പാട്ട്, ശ്രീകാന്ത് എസ്. ബാബു, ജാന്‍സ് വയലിക്കുന്നേല്‍, ലാല്‍ജി മാടത്താനിക്കുന്നേല്‍, ഡിനു കിങ്ങണംചിറ, റെജി ആറാക്കല്‍, അഭിലാഷ് തെക്കേതില്‍ അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."