കണ്ടക്ടര്‍ സുധീറിന്റെ കുടുംബത്തിന് സഹായം കൈമാറി
കോട്ടയം: അകാലത്തില്‍ മരണമടഞ്ഞ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറും കെ.എസ്.ആര്‍.ടി.ഇ.എ കോട്ടയം യൂനിറ്റംഗവുമായിരുന്ന പി.യു സുധീറിന് യൂനിയന്റെ സഹായം കൈമാറി. യൂനിയന്‍ നടപ്പാക്കുന്ന അഴീക്കോടന്‍ സ്മാരക സ്പര്‍ശം-സാന്ത്വന സഹായ പദ്ധതിയുടെ ഭാഗമായാണ് സഹായം കൈമാറിയത്.
യൂനിയന്‍ പ്രസിഡന്റ് വൈക്കം വിശ്വന്‍ സഹായധനം സുധീറിന്റെ കുടുംബത്തിന് കൈമാറി. സര്‍വിസിനിടയില്‍ ഗുരുതരമായി പരുക്കേറ്റവരേയും, കാന്‍സര്‍ പോലുള്ള ഗുരുതര അസുഖം ബാധിച്ചവരേയും യൂനിയന്‍ ഭേദമെന്യേ സഹായിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് അസോസിയേഷന്‍ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി ആരംഭിച്ച പദ്ധതിയാണ് അഴീക്കോടന്‍ സ്മാരക സ്പര്‍ശം.
സ്വാന്തനം സഹായപദ്ധതി ഇതില്‍ ഉള്‍പ്പെടുത്തി അകാലത്തില്‍ മരണമടഞ്ഞ കോട്ടയം ഡിപ്പോയിലെ കണ്ടക്ടറും യൂനിയന്‍ കോട്ടയം യൂനിറ്റ് അംഗവുമായിരുന്ന പി.യു സുധീറിന്റെ കുടുംബത്തിനുള്ള സഹായം കൈമാറി. കോട്ടയം കെ.എസ്.ആര്‍.ടി. സി ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ യൂനിയന്‍ പ്രസിഡന്റ് വൈക്കം വിശ്വനാണ് സഹായധനം സുധീറിന്റെ കുടുംബത്തിന് കൈമാറിയത്.
അടുത്തയിടെ സ്ഥാനത്ത് നിന്നും മാറ്റപ്പെട്ട കോര്‍പ്പറേഷന്‍ എം.ഡി ജീവനക്കാരോട് മനുഷ്യത്വരഹിതമായ നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന തുക സമയത്ത് ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ അടയ്ക്കാത്തത് മൂലം ഇന്‍ഷുറന്‍സിന്റെ ഗുണം ജീവനക്കാര്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുണ്ടായിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
യൂനിയന്‍ വൈസ് പ്രസിഡന്റ് എസ്. വിനോദ് അധ്യക്ഷനായി. ജന. സെക്രട്ടറി സി.കെ ഹരികൃഷ്ണന്‍, ജില്ലാ സെക്രട്ടറി ആര്‍. ഹരിദാസ്, മറ്റ് നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."