മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ ദുര്‍ബലമാക്കുന്നു: മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി: രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലമാക്കുന്നതിലൂടെ ജനാധിപത്യ സംവിധാനങ്ങളെയും മോദി സര്‍ക്കാര്‍ ദുര്‍ബലമാക്കുകയാണ് ചെയ്യുന്നതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. രാജ്യത്തെ നിയമവാഴ്ച മോശം അവസ്ഥയിലാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാര്‍ലമെന്റില്‍ എന്താണ് നടന്നതെന്ന് രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം കണ്ടതാണ്. ബഹളം കാരണം പ്രതിപക്ഷത്തിന് അവിശ്വാസപ്രമേയം അവതരിപ്പക്കാനുള്ള അനുമതി പോലും നിഷേധിക്കുകയായിരുന്നു. ഇതിനു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് മന്‍മോഹന്‍സിങ് പറഞ്ഞു. രാംലീല മൈതാനിയില്‍ നടന്ന 'ജന്‍ ആക്രോശ്' റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല, ദിലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ എല്ലാം തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ അരക്ഷിതാവസ്ഥയാണ് രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത്. കൂടാതെ നീരവ് മോദിയെയും മെഹുല്‍ ചോക്‌സിയെയും പോലുള്ള ആളുകള്‍ ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തു മുങ്ങി. ഇത്തരം കാര്യങ്ങള്‍ രാജ്യത്തെ ബാങ്കിങ് മേഖലയെ ഒന്നടങ്കം ബാധിക്കും. ഇത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പുരോഗതിയെയും ബാധിക്കും. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനായി രാഹുല്‍ഗാന്ധിയെ പിന്തുണയ്‌ക്കേണ്ട സമയമാണിതെന്നും മന്‍മോഹന്‍സിങ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."