HOME
DETAILS

സംസ്ഥാനം ഭരിക്കുന്നത് ഇടത് പക്ഷ സര്‍ക്കാറല്ല

  
backup
April 29 2018 | 17:04 PM

samsdanam

ജനം വളരെ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ ഇടത് പക്ഷ മുന്നണി സര്‍ക്കാര്‍ ഓരോ സംഭവങ്ങളിലൂടെ തങ്ങള്‍ക്ക് അത്തരമൊരു പരിവേഷം നല്‍കേണ്ടതില്ല എന്ന സന്ദേശമാണു പൊതു സമൂഹത്തിന് നല്‍കി കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോ ദി എങ്ങിനെയാണോ ഇന്ത്യ ഭരിച്ചു കൊണ്ടിരിക്കുന്നത് അതിന്റെ നേര്‍ പകര്‍പ്പ് ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന പൊതുവിമര്‍ശനം തള്ളി കളയാവതല്ല.
അത്തരത്തിലുള്ളതാണ് ഓരോ സംഭവങ്ങളിലുംഅദ്ദേഹം പുലര്‍ത്തുന്ന സമീപനങ്ങള്‍ . ഒരു ഭരണാധികാരിയില്‍ നിന്നും സാധാരണ ജനം പ്രതീക്ഷിക്കുന്ന നടപടികളോ സമീപനങ്ങളോ അദ്ദേഹത്തില്‍ നിന്നും ഉണ്ടാകുന്നില്ല
വിമര്‍ശിക്കുന്നവരെ കള്ളക്കേസുകളില്‍ പെടുത്തി നിശ്ശബ്ദരാക്കുന്ന ബിജെപി സര്‍ക്കാറിന്റെ ഹിന തന്ത്രങ്ങളാണ് പിണറായി സര്‍ക്കാര്‍ കേരളത്തില്‍ പയറ്റുന്നത്. മാത്രവുമല്ല ബി ജെ പി സര്‍ക്കാറിന് ഹിതകരമല്ലാത്ത ഒരു നടപടിയും ഇടത് മുന്നണി സര്‍ക്കാറില്‍ നിന്നും ഉണ്ടാകുന്നുമില്ല.
കഴിഞ്ഞ ദിവസം വിഎച്ച്പി പ്രാസംഗിക ബദിയടുക്കയില്‍ നടത്തിയ അത്യന്തം ഹീനവും വര്‍ഗീയ ജ്വരം ബാധിച്ചതുമായ പ്രസംഗം നടത്തിയതിന്റെ പേരില്‍ ഒരു പെററി കേസുപോലും റജിസ്റ്റര്‍ ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നാല്‍ കുടുംബ സദസ്സുകളില്‍ ഏതെങ്കിലും മുസ്ലീം പ്രാസംഗികര്‍ സംസാരിക്കുമ്പോള്‍ അക്ഷരങ്ങള്‍ പൊറുക്കി യെടുത്ത് അവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുവാന്‍ പൊലിസിന് പ്രത്യേക നിര്‍ദ്ദേശം കിട്ടിയതുപോലെ വളരെ പെട്ടെന്ന് നടപടികള്‍ ഉണ്ടാകുന്നു. കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെ വെട്ടാന്‍ തയ്യാറാകണമെന്നും ഭാരത് മാതാ കി ജയ്പ റ യാത്തവരെ ഇന്ത്യയില്‍ താമസിക്കുവാന്‍ അനുവദിക്കരുതെന്നും അത്യന്തം ആപല്‍ക്കരമായ പ്രസംഗം വി എച്ച് പി വനിതാ വിഭാഗം നേതാവ് സ്വാധി സരസ്വതി കാസര്‍ക്കോട്ടെ ബദിയടുക്കയില്‍ വന്ന് പച്ചക്ക് വെല്ലു വിളി ഉയര്‍ത്തിയിട്ടും പിണറായി സര്‍ക്കാര്‍ ഇത് വരെ അനങ്ങിയിട്ടില്ല.
മത ന്യൂനപക്ഷങ്ങും ദലിതുകളും ഏതെല്ലാം വിധത്തിലുള്ള പീഡനങ്ങളാണോ ബി ജെ പി സര്‍ക്കാറില്‍ നിന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നത് സമാനമായ പീഡനങ്ങളാണു് പിണറായി സര്‍ക്കാറില്‍ നിന്നും കേരള ത്തിലെ മത ന്യൂനപക്ഷ ദലിതുകളും സാധാരണക്കാരും ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്.
ലാവ്‌ലിന്‍ അഴിമതി കേസ് പിണറായി വിജയന്റെ ശിരസ്സിന് മുകളില്‍ തുങ്ങി കിടക്കുന്ന വാളാണ്. ബീഹാര്‍ രാഷ്ട്രീയത്തില്‍ മുടി ചൂടാമന്നനായ ലാലു പ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണ കേസില്‍ അഴികളെണ്ണി കൊണ്ടിരിക്കുന്നതിന്റെ ഒരു പ്രധാന കാരണം ബി ജെ പി ക്കെതിരെ അദ്ദേഹം പുലര്‍ത്തിപ്പോരുന്ന കര്‍ശന നിലപാടാണ്. അത്തരമൊരു അനുഭവം തനിക്കു മേലും വന്നു ഭവിക്കുമോ എന്ന ഭയമായിരിക്കുമോ പിണറായി സര്‍ക്കാറിനെ സംഘ് പരിവാര്‍ പ്രീണനത്തിന് നിര്‍ബ്ബന്ധിച്ചു കൊണ്ടിരിക്കുന്നതെന്നു് തോന്നിപ്പോകുന്നു. ബിജെപിയുടെ പ്രീതി ഏറ്റുവാങ്ങിയിരുന്നുവെങ്കില്‍ ലാലു പ്രസാദ് യാദവിന് ഇന്ന് ജയിലറയില്‍ കഴിയേണ്ടി വരുമായിരുന്നില്ല.
ഒരു രാഷ്ട്രീയക്കാരന്റെ അഴിമതി ഒരു സമൂഹത്തിന്റെ മേല്‍, ഒരു ജനതയുടെ മേല്‍ എങ്ങിനെ അശ നിപാതമായി പീഡനമായി വന്ന് വീഴുമെന്നതിന്റെ ഉദാഹരണങ്ങളാണ് ഓരോരോ സംഭവങ്ങളിലൂടെ കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്
ഇതില്‍ ഏറ്റവുമവസാനത്തേതാണ് ലാത്വിയന്‍ വനിത ലിഗയുടെ അപമൃത്യുവുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്നും പൊലിസില്‍ നിന്നും ഉണ്ടായ ദുരനുഭവങ്ങള്‍. നേരത്തെ തന്നെ സര്‍ക്കാര്‍ ഈ മരണവുമായി ഉയര്‍ന്ന ആരോപണങ്ങളെ നിസ്സംഗതയോടെയായിരുന്നു സമീപിച്ചിരുന്നത് എന്നാല്‍ ലിഗയുടെ സഹോദരി നടത്തിയ അന്വേഷണത്തിന് എല്ലാവിധ സഹായ സഹകരണവും നല്‍കിയ പൊതുപ്രവര്‍ത്തക അശ്വതി ജ്വാലയുടെ സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി.ലിഗയുടെ സഹോദരിക്ക് സര്‍ക്കാറില്‍ നിന്നോ പൊലിസില്‍ നിന്നോ വേണ്ട സഹായം ലഭിച്ചില്ലെന്നും പൊലിസ് മേധാവി ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്നും മുഖ്യമന്ത്രിയെ കാണാന്‍ കഴിഞ്ഞില്ലെന്നുമുള്ള അശ്വതിയുടെ ഫെയ്‌സു ബുക്ക് പരാമര്‍ശങ്ങളാണ് സംഗതിയുടെ നിജസ്ഥിതി പുറം ലോകത്തെത്തിച്ചത്.
പതിവ് പോലെ ഉടനെ അശ്വതിയെ കുരുക്കിലാക്കുക എന്നതായി പൊലിസ് കാര്യപരിപാടി.ഇതിനായി അശ്വതിക്കെതിരെ പണപ്പിരിവ് പരാതിയുണ്ടെന്നും അതിനായി ചോദ്യം ചെയ്യലിന്‌ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തണമെന്നുമുള്ള പൊലിസ് തിട്ടൂരം എത്ര വേഗത്തിലാണ് അവര്‍ക്കെത്തിച്ചത്. ലിഗയുടെ പേരില്‍ അശ്വതി പണപ്പിരിവ് നടത്തിയെന്ന് കോവളം പനങ്ങാട് സ്വദേശി അനില്‍കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലണത്രെ മുമ്പും പിമ്പും നോക്കാതെ അശ്വതിക്കെതിരെ അന്വേഷണവുമായ പൊലിസ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കുവാനോ പരാതിക്കാരനെക്കുറിച്ച് അന്വേഷിക്കാനോ ഒന്നും പൊലിസ് സമയം കണ്ടെത്തിയില്ല.അശ്വതി അങ്ങിനെ പണപ്പിരിവ് നടത്തി ിട്ടില്ലെന്ന് ലിഗയുടെ സഹോദരി പറയുന്നു . ഇതേ ദുരുഭവമാണ് ഗുജറാത്ത് വംശഹത്യ കേസില്‍ ഇരകള്‍ക്ക് വേണ്ടി രംഗത്തിറങ്ങിയ ടിസ്റ്റ സെത്തില്‍ വാദിനും ഗുജറാത്ത് ബിജെപിസര്‍ക്കാറില്‍ നിന്നും ഉണ്ടായത്. അവര്‍ക്കെതിരെ കള്ള കേസു ചുമത്തുകയായിരുന്നു ബിജെപി സര്‍ക്കാര്‍.
പൊലിസ് കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിന്റെ വീട്ടില്‍ കയറാതെ പൂരം കാണാന്‍ പോയ ഒരു മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്? കശ്മീരില്‍ സംഘ് പരിവാര്‍ ഭീകരന്മാരാല്‍ കൊല്ലപ്പെട്ട കൊച്ചുബാലികയുടെ കുടുംബത്തെ ആശ്വസിപ്പിക്കാത്ത പ്രധാന മന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നത്. എന്നിട്ടും പറയുന്നു കേരളം ഭരിക്കുന്നത് ഇടത് പക്ഷ സര്‍ക്കാറാണെന്ന് . എന്തൊരു വിരോധാഭാസം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago