സമ്മേളനങ്ങള്‍ക്ക് അര്‍ത്ഥം നല്‍കി ലൈറ്റ് ഓഫ് മദീന
സമ്മേളനങ്ങള്‍ ആഡംഭരമായും ശക്തി പ്രകടനമായും വലുപ്പം വിളിച്ചറിയിക്കാനുള്ളതുമായി മാത്രമായിയൊതുങ്ങുന്ന ഇന്ന് ലൈറ്റ് ഓഫ് മദീന (ടങഎ സംസ്ഥാന സമ്മേളനം) ചരിതംസൃഷ്ടിക്കുകയായിരുന്നു. ഫലപ്രദമായ സമ്മേളനം ഇരുട്ടില്‍ ആകുലപ്പെടുന്നവര്‍ക്ക് വെളിച്ചമായി, കൃത്യമായ ലക്ഷ്യ ബോധത്തോടെ വിശാലമായ പ്രവര്‍ത്തന പഥത്തിലൂടെ മുന്നോട്ട് നയിക്കാനുള്ള മനസ്സാന്നിധ്യവും മനക്കരുത്തും മഹല്ല് ഭരണ കര്‍ത്താക്കള്‍ക്ക് നല്‍കി വഴികാട്ടിയായി മാറുകയായിരുന്നു സുന്നി മഹല്ല് ഫെഡറേഷന്‍, ലൈറ്റ് ഓഫ് മദീനയിലൂടെ.
ചെറുവത്തൂര്‍ കൈതക്കാട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മൂന്ന് ദിനമായി നടന്ന സംസ്ഥാന പരിപാടി എട്ട് പവലിയനുകളിലായി മഹല്ല് ഭരണം, വിദ്യാഭ്യാസം, സാമ്പത്തികം, സാമൂഹികം തുടങ്ങി പല മേഖലകുടെ ദൃശ്യാവിഷ്‌കരമായിരുന്നു ലൈറ്റ് ഓഫ് മദീന.
ഇനിയും മുന്നോട്ട് പോകാനുണ്ട്. സംഘാടകരുടെ കഠിനാധ്വാനത്തിന്റെ ഫലം മഹല്ലുകളില്‍ കൊയ്‌തെടുക്കും വരെ..
'മോഡല്‍' തേടിയവര്‍ക്ക് ഉത്തരമായി...അഭിമാനകരം, അനുകരണീയം..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."