സഊദിയിൽ നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്ക് പതിനായിരം റിയാല്‍ പിഴ
ജിദ്ദ: സഊദിയിൽ തിങ്കളാഴ്ച രാത്രി എഴു മുതൽ പ്രഖാപിച്ച നിരോധനാജ്ഞ ലംഘിക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിരോധനാജ്ഞ ലംഘിച്ച് പിടിയിലായാല്‍ പതിനായിരം റിയാലാണ് പിഴ. രണ്ടാം പ്രാവശ്യം ആവര്‍ത്തിച്ചാല്‍ ഇരട്ടി സംഖ്യ പിഴയും മൂന്നാം പ്രാവശ്യം പിടിയിലായാല്‍ 20 ദിവസം വരെ തടവുശിക്ഷയും ലഭിക്കും.അതിനാല്‍ അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുത്. പൊതുജനാരോഗ്യം സംരക്ഷിക്കല്‍ രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും ബാധ്യതയാണ്.
വൈകുന്നേരം ഏഴു മുതല്‍ രാവിലെ ആറുവരെ സമയങ്ങളില്‍ ഇന്ന് മുതല്‍ മൂന്നാഴ്ചത്തേക്കാണ് ഭാഗിക നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം ബഖാലകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പച്ചക്കറി, കോഴി, മാംസം, റൊട്ടി, ഭക്ഷ്യവസ്തുക്കളുടെ ഫാക്ടറി എന്നിവയുള്‍ക്കൊളളുന്ന ഭക്ഷ്യ വിതരണ മേഖല, ഫാര്‍മസി, പോളിക്ലിനിക്കുകള്‍, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ ഉപകരണങ്ങളുടെ ഫാക്ടറി എന്നിവ ഉള്‍ക്കൊള്ളുന്ന ആരോഗ്യമേഖല, എല്ലാവിധ വാര്‍ത്താവിതരണവും ഉള്‍ക്കൊള്ളുന്ന മാധ്യമ മേഖല, ചരക്ക് നീക്കം, പോസ്റ്റല്‍, കസ്റ്റംസ് ക്ലിയറന്‍സ്, ലോജിസ്റ്റിക്, ഗോഡൗണ്‍, ആരോഗ്യ, ഭക്ഷ്യമേഖലയിലേക്കുള്ള വിതരണ ശൃംഖല, തുറമുഖ പ്രവര്‍ത്തനം എന്നിവയുള്‍പ്പെടെ ഗതാഗത മേഖല, ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ മുഖേനയുള്ള വ്യാപാര മേഖല, ഫര്‍ണീഷ്ഡ് അപാര്‍ട്ട്‌മെന്റുകളും ഹോട്ടലുകളും, പെട്രോള്‍ പമ്പുകളും സഊദി ഇലക്ട്രിക് കമ്പനിയുടെ എമര്‍ജന്‍സി സേവനവും, ആരോഗ്യ, വാഹന ഇന്‍ഷുറന്‍സ് മേഖല, ടെലികോം മേഖല, വീടുകളിലേക്ക് വെള്ളമെത്തിക്കുന്നതുള്‍പ്പെടെയുള്ള ജലവിതരണ സേവനം എന്നിവയെ നിരോധനാജ്ഞയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."