ചെറുകിട സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിച്ചത് വന്‍കിട സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായതായി റിപ്പോര്‍ട്ട്
#നിസാര്‍ കലയത്ത്
ജിദ്ദ: വന്‍കിട കമ്പനികളുടെ ചില്ലറ വില്‍പ്പന പ്രതിസന്ധിയിലാകുന്നതായി റിപ്പോര്‍ട്ട്. ചെറുകിട സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിച്ചതാണ് വന്‍കിട സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായത്. ഇതോടെ പ്രധാന ശൃംഖലകള്‍ ഇവര്‍ക്ക് കീഴിലെ ചെറുകിട സ്ഥാപനങ്ങള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുകയാണ്. വിദേശ തൊഴിലാളികള്‍ ദീര്‍ഘനേരം തൊഴില്‍ ചെയ്യാന്‍ സന്നദ്ധമാകുന്നതും വന്‍കിട കമ്പനികളുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തന സമയം കുറച്ചതും തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചെറുകിട മേഖലയില്‍ അമ്പത് ശതമാനം സ്വദേശിവത്കരണത്തിന് ഒരുങ്ങുകയാണ് മന്ത്രാലയം. ഇതിനിടയിലാണ് കണക്ക് പുറത്തുവന്നത്. ചെറുകിട സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കും വിധമുള്ള നടപടികള്‍ വന്‍കിടക്കാര്‍ക്ക് സാധിക്കുന്നുമില്ല. 54,000 ഭക്ഷ്യവസ്തു വില്‍പ്പന കടകള്‍ രാജ്യത്തുണ്ട്. അതില്‍ രണ്ട് ലക്ഷത്തോളം പലചരക്ക് കടകളാണ് സഊദിയിലുള്ളത്. ഇതില്‍ 90 ശതമാനം ചെറുകിട സ്ഥാപനങ്ങളും വിദേശ ജോലിക്കാരുടെ നിയന്ത്രണത്തിലാണ്. വന്‍കിട കമ്പനികളുടെ ചില്ലറ വില്‍പ്പന ശൃംഖലകളില്പ്പെട്ട സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, ഉയര്‍ന്ന ചെലവും നടത്തിപ്പിലെ പോരായ്മകളും വന്‍കിട കമ്പനികളുടെ ചില്ലറ വില്‍പ്പന സ്ഥാപനങ്ങള്‍ പ്രതിസന്ധി നേരിടുന്നതിന് കാരണമാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."