പ്രീ-സ്‌കൂള്‍ മാര്‍ഗനിര്‍ദേശവുമായി എന്‍.സി.ഇ.ആര്‍.ടി
ന്യൂഡല്‍ഹി: നഴ്‌സറി സ്‌കൂളിലേക്കുള്ള അഡ്മിഷന്‍ സംബന്ധിച്ച മാര്‍ഗിനിര്‍ദേശങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി പുറത്തിറക്കി. പ്രീ-സ്‌കുളുകളുടെ നിര്‍വചനം ഉള്‍പ്പെടെയുള്ള വിശദമായ മാര്‍ഗനിര്‍ദേശത്തിന്റെ കരട് രേഖയാണ് എന്‍.സി.ഇ.ആര്‍.ടി പ്രീ-സ്‌കൂള്‍ കരിക്കുലം എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്. പാരിസ്ഥിതിക ചുറ്റുപാടുകള്‍, സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുന്നതിന് മുന്‍പുള്ള പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം, കുട്ടികളുടെ വളര്‍ച്ചയില്‍ ഉണ്ടാകുന്ന മാറ്റം, കുട്ടികള്‍ക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതും നടപ്പാക്കേണ്ടത് എന്നിങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ സൂചിപ്പിച്ചാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.
പ്രീ-സ്‌കൂളുകളില്‍ ചേര്‍ക്കുന്ന കുട്ടികള്‍ക്ക് മൂന്ന് വയസ് പൂര്‍ത്തിയാരിക്കണം, നഴ്‌സറി വിദ്യാഭ്യാസം രണ്ട് വര്‍ഷം മാത്രമായിരിക്കണം. പഠിപ്പിക്കുന്ന അധ്യാപകര്‍ 12ാം ക്ലാസ് പാസാകുകയും എന്‍.സി.ഇ.ആര്‍.ടി അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്ന് പ്രീ-സ്‌കൂള്‍ എഡ്യുക്കേഷനില്‍ ഡിപ്ലോമ പാസായിരിക്കുയും വേണം.
വിദ്യാര്‍ഥി-അധ്യാപക അനുപാതം 1: 25 എന്നതായിരിക്കണം. നഴ്‌സറികളുടെ പ്രവര്‍ത്തനം നാലു മണിക്കൂറായി നിശ്ചിയിക്കണം. ആയമാര്‍ ഉള്‍പ്പെടയുള്ള സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്ക് പൊലിസ് വെരിഫേക്കേഷന്‍, 25 കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള ക്ലാസ് മുറി, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികള്‍, സ്‌കൂളില്‍ സി.സി.ടി.വി ക്യാമറകള്‍ എന്നിവയാണ് നിബന്ധനയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."