വാളയാര്‍ പീഡനക്കേസ്: അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐക്ക് സസ്പെന്ഷന്
തൃശൂര്‍: സഹോദരിമാര്‍ മരണപ്പെട്ട വാളയാര്‍ ബലാത്സംഗ കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. വാളയാര്‍ എസ്.ഐ പി.സി ചാക്കോയെ ആണ് കൃത്യവിലോപത്തിന് സസ്പെന്‍ഡ് ചെയ്തത്. മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബെഹ്റയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര് അജിത് കുമാറിന്റേതാണ് നടപടി.
എസ്.ഐ ചാക്കോയെ കൂടാതെ കസബ മുന്‍ സി.ഐ വിപിന്‍ ദാസ്, നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വാസുദേവന്‍ എന്നിവര്‍ക്കെതിരെ നടപടിക്കും എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്.
നോര്‍ത്ത് സോണ്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷണിക്കാന്‍ ഉത്തരവിട്ടത്. ഇതിനായി പാലക്കാട് ജില്ലയുടെ ചുമതലയുള്ള മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബെഹ്റക്ക് നിര്‍ദേശം നല്കി.
ഇത്തരം കേസുകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുക, ശിശുക്ഷേമ സമിതിയെ വിവരം അറിയിക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കണം. എന്നാല്‍, ഇക്കാര്യങ്ങള്‍ ചെയ്യാതിരുന്ന എസ്.ഐ കടുത്ത കൃത്യവിലോപം നടത്തിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വാളയാര്‍ എസ്.ഐ പി.സി ചാക്കോ അന്വേഷണ ചുമതലയില്‍ നിന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി എം.ജെ സോജ?െന്റ നേതൃത്വത്തിലുള്ള സംഘത്തിനാണ് പുതിയ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."