ഓസ്ട്രേലിയയില്‍ നിന്നെത്തിയ മകന് ഹോം ക്വാറന്റീനില്‍ നില്‍ക്കാതെ നാട്ടിലിറങ്ങി, ചോദിക്കാന്‍ ചെന്ന ആരോഗ്യപ്രവര്‍ത്തകരോട് തട്ടിക്കയറി, മുന്‍ കോഴിക്കോട് മേയര്‍ പ്രേമജത്തിനെതിരെ കേസ്
കോഴിക്കോട്: ഓസ്ട്രേലിയയില്‍ നിന്നും നാട്ടിലെത്തിയ സി.പി.എം നേതാവും മുന്‍ മേയറുമായ എ.കെ.പ്രേമജത്തിന്റെ മകന് ഹോം ക്വാറന്റീന് ലംഘിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരോട് തട്ടിക്കയറിയതിനെതിരെ മെഡിക്കല്‍ കോളെജ് പൊലീസ് കേസ്സെടുത്തു. മലാപ്പറമ്പ് സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി. ബീന ജോയന്റ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷനോജ് എന്നിവരാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. മേയറുടെ മകനും കുടുംബവും ഓസ്ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനായിരുന്നു നിര്‍ദ്ദേശം. ഓസ്ട്രേലിയ ഉള്‍പ്പടെ 16 രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തുന്നവര്‍ക്ക് 28 ദിവസമാണ് ക്വാറന്റിംഗ് കാലാവധി.എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ യുവാവ് പുറത്ത് പോയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് തങ്ങളെ മുന്‍ മേയര്‍ ശകാരിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതെന്നാണ് പരാതി. സംഭവത്തില്‍ മെഡിക്കല്‍ കോളെജ് പൊലീസ് കേസ്സെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."