യു.എ.ഇ യിലെ എറ്റവും വലിയ ഇസ്‌ലാമിക കലാമേളയെ വരവേല്‍ക്കാന്‍ അക്ഷരനഗരിയൊരുങ്ങി
#ആഷിര്‍ മതിലകം
ഷാര്‍ജ: അക്ഷരങ്ങളുടെ കഥപറയുന്ന ഷാര്‍ജ യു.എ.ഇയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കലാമേളക്ക് വേദിയാകുന്നു. ഗള്‍ഫ് സത്യധാര ദേശീയ സര്‍ഗലയത്തിനാണ് ഷാര്‍ജയില്‍ പ്രത്യേകം സജ്ജമാക്കിയ വാദിനശാത്ത് വേദിയാകുന്നത്. യു.എ.ഇയിലെ തന്നെ എറ്റവും വലിയ ഇസ്‌ലാമിക കലാമേളയാണ് എസ്.കെ.എസ്.എസ്.എഫ് ഗള്‍ഫ് സത്യധാര ദേശീയ സര്‍ഗലയം. എസ്.കെ.എസ്.എസ്.എഫ്യു.എ.ഇ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് പ്രവാസ ലോകത്തെ തന്നെ ശ്രദ്ധേയമായ ഇസ്‌ലാമിക കലാമേളയായ സര്‍ഗലയം അരങ്ങേറുന്നത്.
സര്‍ഗലയത്തിനായി വാദിനശാത്തിലെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. മനോഹരമായ ഖുര്‍ആന്‍ പാരയണവും ഇശല്‍മധുകനിയുന്ന മാപ്പിളപ്പാട്ടിന്റെ ഈണങ്ങളും ബുര്‍ദ മജ്‌ലിസും ബദറിന്റെയും ഉഹ്ദിന്റെയും കഥകള്‍ പറയുന്ന കഥാപ്രസംഗ വേദികളും ഇശല്‍ബയ്ത്തിന്റെ താളത്തില്‍ ദഫ് മുട്ട് മത്സരവും പേനയെ ആയുധമാക്കി പ്രബദ്ധ മത്സരങ്ങളും, വാര്‍ത്ത എഴുത്ത് മത്സരങ്ങളും തുടങ്ങി നിരവധി ഇസ്‌ലാമിക കലാ മത്സരങ്ങള്‍ക്കാണ് വാദിനശാത്ത് സാക്ഷിയാകുക. യു.എ.ഇയിലെ മുഴുവന്‍ എമിറേറ്റ്‌സുകളില്‍ നിന്നുള്ള മേഖല, ജില്ല, സോണല്‍ തലങ്ങളില്‍ നിന്ന് അമ്പതില്‍ പരം വൈവിധ്യമാര്‍ന്ന ഇനങ്ങളില്‍ വിജയിച്ച ആയിരത്തോളം പ്രതിഭകള്‍ ആണ് വിവിധ വേദികളില്‍ മാറ്റുരയ്ക്കുക.
രാവിലെ 8.30ന് ആരംഭിക്കുന്ന സര്‍ഗലയം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, കാളാവ് സയ്യിദ് അലവി മുസ്‌ലിയാര്‍, അബ്ദുറഹമ്ാന്‍ ഒളവട്ടൂര്‍, സലാം ബാഖവി, ഇ.കെ മൊയ്തീന്‍ ഹാജി, സുലൈമാന്‍ ഹാജി തുടങ്ങി മതരാഷ്ട്രിയ സാമൂഹിക രംഗത്തെ ഒട്ടനവധി പ്രമുഖര്‍ പങ്കെടുക്കും. ഷാര്‍ജയില്‍ നടന്ന സ്വാഗത സംഘ യോഗത്തില്‍ വിവിധ സോണുകളിലെ പ്രമുഖര്‍ പങ്കെടുത്ത് ഒരുക്കങ്ങള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."